Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
വരുന്ന സെപ്റ്റംബര്‍ മുതല്‍ കൗമാരക്കാര്‍ക്ക് സിംഗിള്‍ ഡോസ് എച്ച്പിവി വാക്‌സിന്‍ വിതരണം ചെയ്യും
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ടീനേജര്‍മാര്‍ക്ക് ഈ വരുന്ന സെപ്റ്റംബര്‍ മുതല്‍ സിംഗിള്‍ ഡോസ് എച്ച്പിവി വാക്സിന്‍ വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ രണ്ട് ഡോസുകള്‍ നല്‍കിയ സ്ഥാനത്താണ് ഒറ്റ ഡോസ് നല്‍കുന്നത്. സ്‌കോട്ട്ലന്‍ഡില്‍ ഇത് സംബന്ധിച്ച ഗുണഫലങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള നിര്‍ദേശങ്ങളെ തുടര്‍ന്നാണ് ഇംഗ്ലണ്ടിലും ഇത് നടപ്പിലാക്കുന്നത്. സെര്‍വിക്കല്‍ കാന്‍സര്‍ അടക്കമുള്ള വിവിധ കാന്‍സറുകളില്‍ നിന്ന് സംരക്ഷണമേകുന്നതിന് ഒരൊറ്റ ഡോസ് എച്ച്പിവി നല്‍കിയാല്‍ മതിയാകുമെന്ന് ലോകമെമ്പാടും വിവിധ പഠനങ്ങളിലൂടെ തെളിഞ്ഞിരുന്നു. പുതിയ നീക്കമനുസരിച്ച് 11 വയസിനും 13 വയസിനുമിടയിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ സിംഗിള്‍ ഡോസ് നല്‍കുന്നതായിരിക്കും. സാധാരണയായി ലൈംഗിക ബന്ധത്തിലൂടെയാണ് എച്ച്പിവി വൈറസ് അഥവാ ഹ്യൂമന്‍ പാപ്പിലോമ വൈറസ് പകരുന്നത്. ഇത് വിവിധ കാന്‍സറുകള്‍ക്ക് കാരണമായി വര്‍ത്തിക്കുകയും ചെയ്യും.നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ തൊലികളിലൂടെയും ഇത് പകരുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് എച്ച്പിവി വാക്സിന്‍ നല്‍കുന്നത്.

എല്ലാ തരത്തിലുമുള്ള സെര്‍വിക്കല്‍ കാന്‍സറുകള്‍, മിക്ക അനല്‍ കാന്‍സറുകള്‍, ജനിതപരമായും തലക്കും കഴുത്തിനുമുണ്ടാകുന്ന കാന്‍സറുകള്‍ എന്നിവയെ ഈ വാക്സിനേഷനിലൂടെ ചെറുക്കാന്‍ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള വാക്സിനേഷനിലൂടെ സെല്‍വിക്കല്‍ കാന്‍സറിനെ 90 ശതമാനത്തോളം പ്രതിരോധിക്കാനാവുമെന്നാണ് തെളിഞ്ഞിരിക്കുന്നത്.സെപ്റ്റംബര്‍ മുതല്‍ ഇംഗ്ലണ്ടില്‍ ഇയര്‍ എട്ടിലുള്ള 12നും 13നും വയസിനിടയിലുള്ളവര്‍ക്കാണ് സിംഗിള്‍ ഡോസ് എച്ച്പിവി നല്‍കുന്നത്. കൂടാതെ സ്വവര്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരും അര്‍ഹരായവരുമായ 25 വയസിന് താഴെപ്രായമുള്ള പുരുഷന്മാര്‍ക്കും ഇത് പ്രകാരം വാക്സിന്‍ നല്‍കുന്നതായിരിക്കും. ഇതിന് പുറമെ 25നും 45നും ഇടയില്‍ പ്രായമുള്ളവരും സ്വവര്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരുമായ പുരുഷന്‍മാര്‍ക്ക് ഇപ്പോള്‍ തന്നെ ഈ വാക്സിന്റെ രണ്ട് ഡോസ് നല്‍കി വരുന്നുണ്ട്. ഇത് തുടരുന്നതായിരിക്കും. കൂടാതെ എച്ച്ഐവി ബാധിച്ചവര്‍ക്ക് മൂന്ന് ഡോസ് എച്ച് പിവി നല്‍കുന്നതായിരിക്കും.സെപ്റ്റംബര്‍ മുതല്‍ വെയില്‍സിലും സിംഗിള്‍ ഡോസ് എച്ച്പിവി നല്‍കാന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window