Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
വേനല്‍ കനത്തപ്പോള്‍ യുകെയില്‍ പലയിടത്തും വെള്ള ക്ഷാമം: സസിക്സിലും കെന്റിലും ഹോസ് പൈപ്പ് ഉപയോഗം നിരോധനം
Text By: Team ukmalayalampathram
സസ്സെക്സിലും കെന്റിലും തിങ്കളാഴ്ച മുതല്‍ ഹോസ് പൈപ്പ് ഉപയോഗം നിരോധിക്കുമെന്നാണ് സൗത്ത് ഈസ്റ്റ് വാട്ടര്‍ അറിയിക്കുന്നത്. ആളുകള്‍ കൂടുതലായി വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് കാരണം അനാവശ്യ ജലോപയോഗം വര്‍ധിച്ചതാണ് ജലക്ഷാമത്തിനും ഹോസ് പൈപ്പുകള്‍ നിരോധിക്കുന്നതിന് വഴിയൊരുക്കിയതെന്നാണ് സൗത്ത് ഈസ്റ്റ് വാട്ടര്‍ പറയുന്നത്.

സസ്സെക്സിലും കെന്റിലുമായി രണ്ട് മില്യണിലധികം പേര്‍ക്ക് വെള്ളം വിതരണം ചെയ്യുന്ന കമ്പനിയെന്ന നിലയില്‍ സൗത്ത് ഈസ്റ്റ് വാട്ടറിന്റെ ആരോപണം ഏറെ ഗൗരവകരമായിട്ടാണ് കണക്കാക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇവിടങ്ങളില്‍ ജലത്തിനുള്ള ആവശ്യകത ഏതാണ്ട് 20 ശതമാനത്തോളം കുതിച്ചുയര്‍ന്നുവെന്നും ഇതിനെ തുടര്‍ന്ന് തങ്ങളുടെ നിലവിലുള്ള ജലവിതരണ സംവിധാനം കടുത്ത സമ്മര്‍ദത്തിലായെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ ഡേവിഡ് ഹിന്റണ്‍ പറയുന്നു.

ആളുകള്‍ വീടുകളിലിരുന്ന് കൂടുതലായി ജോലി ചെയ്യുന്നതിനാല്‍ ജലോപയോഗം കൂടിയതാണ് ഹോഴ്സ് പൈപ്പ് നിരോധനത്തിന് കാരണമെന്ന് കണ്‍സ്യൂമര്‍മാര്‍ക്ക് അയച്ച കത്തില്‍ ഡേവിഡ് ഹിന്റണ്‍ വിശദീകരിക്കുന്നു.

എന്നാല്‍ തങ്ങളുടെ വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതില്‍ സൗത്ത് ഈസ്റ്റ് വാട്ടര്‍ വേണ്ടത്ര മുതല്‍മുടക്ക് നടത്താത്തതാണ് പ്രശ്നത്തിന് അടിസ്ഥാന കാരണമെന്നാണ് കണ്‍സ്യൂമര്‍മാര്‍ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ കമ്പനിയുടെ ഓണര്‍ഷിപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് പെറ്റീഷന്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.


കോവിഡ് കാലത്ത് വീടുകളിലിരുന്ന് കൂടുതല്‍ പേര്‍ ജോലി ചെയ്യാനാരംഭിച്ച പ്രവണത നിലവിലും തുടരുന്നുവെന്നും ഇതിനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ കെന്റിലും സസെക്സിലുമുള്ളവര്‍ കുടിവെള്ളം കൂടുതലായി തോട്ടം നനയ്ക്കാന്‍ ഉപയോഗിക്കുന്നുവെന്നും അതാണ് ജലക്ഷാമത്തിന് പ്രധാന കാരണമെന്നും പ്രസ്തുത കത്തില്‍ ഹിന്റണ്‍ ആരോപിക്കുന്നു. ഏപ്രില്‍ മുതല്‍ വര്‍ഷപാതം കുറഞ്ഞതും സമീപകാലത്തെ കടുത്ത വേനലും കുടിവെള്ളത്തിനുള്ള ആവശ്യകത വര്‍ധിപ്പിച്ചുവെന്നും അത് ജലക്ഷാമത്തിന് മറ്റ് കാരണങ്ങളായി വര്‍ത്തിച്ചുവെന്നും സൗത്ത് ഈസ്റ്റ് വാട്ടര്‍ പറയുന്നു. നേരത്തേ, അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ ജലം ഉപയോഗിക്കാവൂ എന്ന് വാട്ടര്‍ കമ്പനി നിഷ്‌കര്‍ഷിച്ചിരുന്നു.

അന്തരീക്ഷ താപ നില ഉയര്‍ന്നതോടെ കുടിവെള്ളത്തിനുള്ള ആവശ്യക്ത കൂടിയത് പ്രശ്‌നം രൂക്ഷമാക്കീയതായി സൗത്ത് ഈസ്റ്റ് വാട്ടര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡഗ്ലസ് വൈറ്റ്ഫീല്‍ഡ് പറഞ്ഞു.
 
Other News in this category

 
 




 
Close Window