Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഇനി സാലറി സര്‍ട്ടിഫിക്കറ്റില്‍ കടുത്ത നിയന്ത്രണം
Text By: Team ukmalayalampathram
ജീവനക്കാർക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ജീവനക്കാർ അവർക്ക് വീട്ടാവുന്നതിനെക്കാൾ കൂടുതലായി കടക്കാരായി മാറുന്ന സാഹചര്യമാണെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നാണ് ശമ്പള വിതരണ ഓഫീസർമാർക്ക് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിർദേശം.

ജീവനക്കാരുടെ പ്രതിമാസ വായ്പ അല്ലെങ്കിൽ ചിട്ടിയുടെ മാസത്തവണ ആ വ്യക്തിയുടെ കൈയിൽ കിട്ടുന്ന ശമ്പളത്തെക്കാൾ (നെറ്റ് സാലറി) കൂടുതലാണെങ്കിൽ തുടർന്നും വായ്പയ്ക്കോ ചിട്ടിപിടിക്കുന്നതിനോ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ധനവകുപ്പ് നിര്‍ദേശിക്കുന്നു.

ഗതാഗതം തടസ്സപ്പെടുത്തിയതിന് ലോറിക്കുള്ള ചലാൻ ബൈക്ക് ഉടമയ്ക്ക് അയച്ച് ട്രാഫിക് പോലീസ്

ശമ്പളത്തിൽനിന്ന് റിക്കവറി ഉള്ളവർക്കും റിക്കവറി തത്കാലം നിർത്തിവെക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നേടിയവർക്കും വീണ്ടും സർട്ടിഫിക്കറ്റ് നൽകില്ല. മുൻകാല ശമ്പള സർട്ടിഫിക്കറ്റുകളിൽ തിരിച്ചടവ് നെറ്റ് സാലറിയെക്കാൾ കൂടിയാൽ വീണ്ടും അയാൾക്ക് സർട്ടിഫിക്കറ്റിന് അർഹതയില്ല.

വായ്പയുടെയോ ചിട്ടിയുടെയോ തിരിച്ചടവ് കാലാവധി സർവീസ് കാലത്തെക്കാൾ കൂടിയാലും സർട്ടിഫിക്കറ്റ് നൽകില്ല. കരാർ ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. എന്നാൽ ശമ്പളത്തിന്റെ ജാമ്യത്തിന്മേൽ അല്ലാത്ത വായ്പ എടുക്കാൻ തൊഴിൽ സർട്ടിഫിക്കറ്റ് അനുവദിക്കും.

വാങ്ങിയ കടം തിരിച്ചടയ്ക്കാനാവാതെ പാപ്പരാവുകയും തുടർന്ന് ശമ്പളം പിടിച്ചുവെക്കപ്പെടുകയും ചെയ്യുന്ന സർക്കാർ ജീവനക്കാരെ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പിരിച്ചുവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സ്ഥിരമായി കടക്കാരാവുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
 
Other News in this category

 
 




 
Close Window