Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നഴ്‌സിനെ ജീവനോടെ കുഴിച്ചു മൂടി: പ്രണയം തകര്‍ന്നതിന്റെ പ്രതികാരത്തില്‍ കൊലപാതകം ചെയ്തതു കാമുകന്‍
Text By: Team ukmalayalampathram
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ സ്വദേശിനിയെ മുന്‍ കാമുകന്‍ ജീവനോടെ കുഴിച്ചുമൂടി സംഭവത്തില്‍ പ്രതിയെ ആജീവനാന്ത തടവിന് വിധിച്ച് കോടതി. 21 കാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജസ്മീന്‍ കൗറാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സ്വദേശിയായ തരിക്ജോത് സിംഗാണ് പ്രതി.

2021 മാര്‍ച്ചിലാണ് തരിക്ജോത് സിംഗ് ജസ്മീനെ തട്ടിക്കൊണ്ടുപോയി കേബിള്‍ വയറുകൊണ്ട് കൈകാലുകള്‍ ബന്ധിപ്പിച്ച് ജീവനോടെ കുഴിച്ചുമൂടുന്നത്. പിന്നാലെ അറസ്റ്റിലായ സിംഗ്, 2023 ഫെബ്രുവരിയില്‍ കുറ്റ സമ്മതം നടത്തിയിരുന്നു.

ജസ്മീനും തരിക്ജോതും ആദ്യം പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. തരിക്ജോത് സിംഗിന് ബ്രേക്കപ്പിനെ തുടര്‍ന്ന് ജസ്മീനോട് പക തോന്നി. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അഡ്ലെയ്ഡില്‍ നിന്ന് ജസ്മീനെ കാറില്‍ തട്ടിക്കൊണ്ടുപോയ സിംഗ്, അവരുടെ കൈകാലുകള്‍ കേബിള്‍ കൊണ്ട് ബന്ധിക്കുകയം വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്ത ശേഷം മണ്ണില്‍ കുഴിച്ചുമൂടുകയായിരുന്നു. മണല്‍ ശ്വസിച്ച് ശ്വാസംമുട്ടിയാണ് ജസ്മീന്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

തരിക്ജോത് സിംഗ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാളെ ആജീവനാന്ത തടവിന് ശിക്ഷിച്ചു.
 
Other News in this category

 
 




 
Close Window