Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
യുകെയിലെ വിവിധ ഇടങ്ങളില്‍ ഇടിയോടു കൂടിയ മഴയും വെള്ളപ്പൊക്കവും
reporter

ലണ്ടന്‍: യുകെയിലെ നിരവധി പ്രദേശങ്ങളില്‍ ഇന്നലെ ഇടിയോട് കൂടിയ കാറ്റുകളും മഴയും അനുഭവപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ നിരവധി റീജിയണുകളില്‍ ഹോട്ട് വെതര്‍ വാണിംഗ് നിലനില്‍ക്കുന്നതിനിടയിലാണ് അതിന് വിപരീതമായ കാലാവസ്ഥ അനുഭവപ്പെട്ടിരിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ പലയിടങ്ങളിലും രാവിലെ തണുപ്പ് നിറഞ്ഞ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ഉച്ചക്ക് ശേഷം സൗത്ത് ഈസ്റ്റിലെ ചില ഭാഗങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിനടുത്തുള്ള താപനില അനുഭവപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന്റെയും സ്‌കോട്ട്ലന്‍ഡിന്റെയും മിക്ക ഭാഗങ്ങള്‍ക്കും ബാധകമായ വിധത്തില്‍ മെറ്റ് ഓഫീസ് ഒരു യെല്ലോ തണ്ടര്‍സ്റ്റോം വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ പലയിടങ്ങളിലും ശക്തമായ മഴ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമെന്നും മുന്നറിയിപ്പുകളുണ്ട്. വിംബിള്‍ഡണ്‍, ആഷസ് മാച്ചുകളെയും കടുത്ത മഴ തടസപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിലെ ലണ്ടന്‍, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷെയര്‍ , ഹംബര്‍ എന്നീ ആറ് റീജിയണുകളില്‍ ഈ വാരത്തിന്റെ തുടക്കത്തില്‍ യുകെ ഗവണ്‍മെന്റിന്റെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി യെല്ലോ ഹീറ്റ്-ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

ഈ മുന്നറിയിപ്പ് ഇന്ന് രാവിലെ ഒമ്പത് മണിവരെയാണ് പ്രാബല്യത്തിലുള്ളത്. ഈ മുന്നറിയിപ്പ് നിലനില്‍ക്കവേയായിരുന്നു കടുത്ത മഴയും ഇടിയോട് കൂടിയ കാറ്റുകളും വെള്ളപ്പൊക്ക സാധ്യതയും വിവിധയിടങ്ങളില്‍ ശക്തമായത്. മെറ്റ് ഓഫീസിന്റെ യെല്ലോ തണ്ടര്‍സ്റ്റോം വാണിംഗ് ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവയുടെ ചില ഭാഗങ്ങളില്‍ ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി 11.59 വരെയായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇന്ന് രാവിലെ പത്ത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രത്യേക മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കോട്ട്ലന്‍ഡിന്റെ അതിര്‍ത്തിയിലുള്ള ഈസ്റ്റ് മിഡ്ലാന്‍ഡ്സിലെ ലിന്‍കോളിന്‍, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ യോര്‍ക്ക് കാര്‍ലിസ്ലെ എന്നിവിടങ്ങളില്‍ ഇന്നലെ ഉച്ചക്ക് കടുത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു.യുകെ ഈ വര്‍ഷം തികച്ചും അനിശ്ചിതമായ കാലാവസ്ഥകളിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ജൂണില്‍ രാജ്യത്തെ താപനില പതിവിന് വിപരീതമായി ഉയര്‍ന്നത് പലവിധ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിനിടെയാണ് ഇത്തരത്തില്‍ അപ്രതീക്ഷിതമായി മഴയും കാറ്റുകളും ഇടിമിന്നലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.

 
Other News in this category

 
 




 
Close Window