Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടന്‍ യാത്രക്കാരുടെ യാത്ര ദുരിതത്തില്‍
reporter

ലണ്ടന്‍: എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടനില്‍ നിന്നും നാട്ടിലേക്ക് വരുന്നവര്‍ക്ക് യാത്ര തലവേദനയാകുന്നു. കഴിഞ്ഞ ആഴ്ച ലണ്ടനില്‍ നിന്നും നാട്ടിലേക്ക് വാരാന്‍ വേണ്ടി ടികറ്റ് എടുത്തവര്‍ക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. വ്യാഴ്ച ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിക്ക് ഉച്ചക്ക് 1.15 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ നമ്പര്‍: 112 വിമാനം മണിക്കൂറുകളോളം ആണ് വൈകിയത്. കേരളത്തിലേക്ക് കണക്ഷന്‍ യാത്ര എടുത്ത പലരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇന്ന് നാട്ടില്‍ എത്തേണ്ട പലരും ഇപ്പോഴും പുറപ്പെട്ടിട്ടില്ല.

എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും ഇപ്പോള്‍ പതിവായിരിക്കുകയാണ്. ആദ്യം വൈകുമെന്ന് അറിയിപ്പാണ് ലഭിച്ചത്. ഇതിന് ശേഷം റദ്ദാക്കുകയായിയിരുന്നു. ഇന്നും നാളെയുമായി ഗാട്വിക് എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യാനുള്ള പകരം ടിക്കറ്റുകളാണ് പലര്‍ക്കും ലഭിച്ചിരിക്കുന്നത്. മിക്ക രാജ്യങ്ങളിലും സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വൈകുന്നതായാണ് റിപ്പോര്‍ട്ട്. സ്‌ക്കൂള്‍ ഇപ്പോള്‍ അവധി ആയതിനാല്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നത്. ഉയര്‍ന്ന നിരക്ക് നല്‍കിയാണ് പലരും ടിക്കറ്റ് എടുക്കുന്നത്. എന്നാല്‍ അതിലും പലര്‍ക്കും കാര്യമില്ല. സമയത്ത് നാട്ടില്‍ എത്താന്‍ ഇതിലൂടെ പലര്‍ക്കും സാധിക്കുന്നില്ല. മാസങ്ങള്‍ മാത്രം പ്രായമുള്ള കൈകുഞ്ഞുങ്ങളുമായാണ് നാട്ടിലേക്ക് വരുന്നത്. ലഗേജുകള്‍ മുഴുവന്‍ കൈമാറിയ ശേഷം ആണ് വിമാനം വൈകുന്നു എന്നും റദ്ദാക്കുകയാണെന്നും എന്ന തരത്തിലുള്ള കാര്യങ്ങള്‍ അധികൃതര്‍ യാത്രക്കാരെ അറിയിക്കുന്നത്.

എയര്‍ ഇന്ത്യ അധികൃതര്‍ പലപ്പോഴും വിമാനം വൈകുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ ബഹളം വെച്ച യാത്രക്കാര്‍ക്ക് നേരെ ബ്രിട്ടിഷ് പോലീസിന് ഇടപെടേണ്ടി വന്നു. ഹീത്രൂ എയര്‍പോര്‍ട്ടില്‍ ചെന്ന് ബഹളം വെച്ചവര്‍ക്ക് ഉടനടി മറ്റ് ഫ്ളൈറ്റുകളിലേക്ക് ടിക്കറ്റുകള്‍ പുനഃക്രമീകരിച്ചു നല്‍കിയ സംഭവം നടന്നിട്ടുണ്ട്. ഇല്ലാത്തവര്‍ക്ക് ഇന്നും നാളെയുമായി ആണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ഭൂരിഭാഗവും ഹീത്രൂവില്‍ നിന്നും ഒരു മണിക്കൂറോളം സഞ്ചരിച്ച് ഗാട്വിക്കില്‍ നിന്നും ആണ് യാത്ര ചെയ്യേണ്ടി വരുന്നത്. ഒഐസിസി ഇബ്രി റീജിയണല്‍ കമ്മിറ്റി അന്തരിച്ച ഉമ്മന്‍ ചാണ്ടി അനുശോചന യോഗം നടത്തി. പ്രസിഡന്റ് ടിഎസ് ഡാനിയേല്‍ ആധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിഹാബ് തട്ടാരുകുറ്റിയില്‍ സ്വാഗതം പറഞ്ഞു. ഇബ്രി സാമൂഹ്യ പ്രവര്‍ത്തകനും കലാകാരനുമായ കുയില്‍ നിസാറും. വൈസ് പ്രസിഡന്റ് രാജശേഖരനും മുഖ്യ പ്രഭാഷണം നടത്തി. ദീപുവര്‍ക്കി. നൗഷാദ് ജോനാകപ്പുറം. ഷാനവാസ്. എല്‍ദോ.സൈദ്. സന്തോഷ്. അജിത് കാസറഗോഡ്. സുഹൈല്‍. പിടി റഷീദ്. നവാസ്.എന്നിവര്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു.

 
Other News in this category

 
 




 
Close Window