Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ബ്ലാക്ക്പൂളില്‍ മലയാളി നഴ്‌സ് അന്തരിച്ചു: വിട പറഞ്ഞത് 46 വയസ്സുകാരി മെറീന
Text By: Team ukmalayalampathram
ബ്ലാക്ക്പൂളില്‍ മലയാളി നഴ്സിന്റെ വിയോഗം. യുകെയിലെത്തി ഒരു വര്‍ഷം മാത്രം തികയുന്ന വേളയിലാണ് ബ്ലാക്ക്പൂളിലെ മലയാളി നേഴ്‌സ് എറണാട്ടുകളത്തില്‍ മെറീന ലൂക്കോസ്(46) വിട വാങ്ങിയത്. മെറീനയുടെ സ്വദേശം ചേര്‍ത്തല കണ്ണക്കരയാണ്.


കഠിനമായ പല്ലുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മെറീനയെ പ്രിസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തുടരെ സ്‌ട്രോക്ക് ഉണ്ടാവുകയും രോഗനില വഷളാവുകയും ആയിരുന്നു. ഞായറാഴ്ച വൈകിട്ട് 8 മണിയോടെയാണ് മരണം സംഭവിച്ചത്. 18 ഉം 16 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് മറീനയ്ക്ക് ഉള്ളത്.

ലിവര്‍പൂളിലെ സെന്റ് പയസ് X ക്‌നാനായ കാത്തലിക് മിഷന്‍ അംഗമായ മറീന കേരളത്തില്‍ കണ്ണക്കരപ്പള്ളി ഇടവകാംഗമായിരുന്നു.


പൊതുദര്‍ശനത്തെ കുറിച്ചും സംസ്‌കാര ചടങ്ങുകളെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
 
Other News in this category

 
 




 
Close Window