Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
അടുത്ത 6 ദിവസം യുകെയില്‍ ചൂടു കാറ്റിനു സാധ്യത: താപനില 29 ഡിഗ്രിക്കു മുകളിലെത്തുമെന്നു മുന്നറിയിപ്പ്
Text By: Team ukmalayalampathram
ആറ് ദിവസങ്ങളില്‍ യുകെ കടുത്ത ഉഷ്ണ തരംഗത്തിന് വിധേയമാകുമെന്നും താപനില 29 ഡിഗ്രിക്ക് മുകളില്‍ പോകുമെന്നുമാണ് വെതര്‍ മാപ്പുകള്‍ പ്രവചിക്കുന്നത്. ഇടിയോട് കൂടിയ കാറ്റുകളുടെയും മഴയുടെയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുകെയിലെ താപനില 30 ഡിഗ്രിക്കടുത്തേക്കെത്താന്‍ പോകുന്നുവെന്നാണ് ഡബ്ല്യുഎക്സ്ചാര്‍ട്സ് വെളിപ്പെടുത്തുന്നത്.


രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ താപനിലയില്‍ പരമാവധി വര്‍ധനവ് വരും ദിവസങ്ങളിലുണ്ടാകുമെന്നും കൂടാതെ മിഡ്ലാന്‍ഡ്സിന്റെ ഭാഗങ്ങളിലും സൗത്ത് വെസ്റ്റിന്റെ ഭാഗങ്ങളിലും താപനില ഉയര്‍ന്ന നിലയിലെത്തുമെന്നുമാണ് വെതര്‍ മാപ്പുകള്‍ എടുത്ത് കാട്ടുന്നത്. പോര്‍ട്ടുഗലിലും സ്പെയിനിലുമുണ്ടായ ഹീറ്റ് വേവുകളുടെ ഫലമായിട്ടാണ് യുകെയിലെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകാന്‍ പോകുന്നത്. തല്‍ഫലമായി ലണ്ടനിലെ താപനില വരും ദിവസങ്ങളില്‍ 28 ഡിഗ്രിക്ക് മുകളിലെത്തും.

എന്നാല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഇത് 25 ഡിഗ്രിക്ക് മുകളിലായിരിക്കുമെന്നും മെറ്റീരിയോളജിസ്റ്റുകള്‍ പ്രവചിക്കുന്നു. പക്ഷേ സ്‌കോട്ട്ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഈ അവസരത്തില്‍ താരതമ്യേന തണുത്ത കാലാവസ്ഥ നിലനില്‍ക്കും. അതായത് ഇവിടങ്ങളിലെ താപനില 10 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെയായിരിക്കുമെന്നാണ് പ്രവചനം. ഓഗസ്റ്റ് 11 വരെ ഇത്തരത്തില്‍ ചൂടേറിയ കാലാവസ്ഥയുണ്ടാകുമെന്നും തുടര്‍ന്ന് തണുത്ത കാലാവസ്ഥയുണ്ടാകുമെങ്കിലും ഓഗസ്റ്റ് 17 വരെ ഇടക്ക് ചൂടേറാനും സാധ്യതയുണ്ടെന്നാണ് മാപ്പുകള്‍ വെളിപ്പെടുത്തുന്നത്.

ഓഗസ്റ്റ് എട്ടിനും 17നും ഇടയിലുള്ള കാലാവസ്ഥ പ്രവചിച്ച് മെറ്റ് ഓഫീസ് രംഗത്തെത്തിയിട്ടുണ്ട്. ഈ കാലയളവില്‍ അനിശ്ചിതമായ കാലാവസ്ഥക്കാണ് സാധ്യതയെന്നും തല്‍ഫലമായി ഈ പത്ത് ദിവസങ്ങളുടെ തുടക്കത്തില്‍ തണുപ്പും കാറ്റുകളും അനുഭവപ്പെടുമെന്നും പലയിടങ്ങളിലും മഴയനുഭവപ്പെടുമെന്നും തുടര്‍ന്ന് ഈ വാരത്തിന്റ മധ്യത്തില്‍ താപനില പലയിടങ്ങളിലും വര്‍ധിക്കുമെന്നും മെറ്റ് ഓഫീസ് പ്രവചിക്കുന്നു.
 
Other News in this category

 
 




 
Close Window