Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ന്യൂമോണിയ ബാധിച്ച് മലയാളിയായ ഒമ്പതു വയസുകാരന്‍ മരിച്ചു
reporter

ലണ്ടന്‍: യുകെ മലയാളിയായ ഒമ്പതു വയസുകാരന്‍ ന്യുമോണിയ ബാധിച്ചു മരിച്ചു. മാഞ്ചസ്റ്ററില്‍ കുടുംബമായി താമസിക്കുന്ന ഷാജി കല്ലടാന്തിയില്‍, പ്രിനി ദമ്പതികളുടെ ഇളയ മകന്‍ ജോണ്‍ പോള്‍ കല്ലടാന്തിയില്‍ ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ചു ചികിത്സയില്‍ തുടരവേയാണ് മരണം. കോട്ടയം നീണ്ടൂര്‍ സ്വദേശികളാണ് ജോണ്‍ പോളിന്റെ മാതാപിതാക്കള്‍. റയാന്‍ ,റൂബന്‍, റിയോണ്‍, പരേതനായ ഇസബെല്‍ എന്നിവരാണ് ജോണ്‍ പോളിന്റെ സഹോദരങ്ങള്‍. ഇസബെല്‍ പത്താം വയസില്‍ 2020 ലാണ് മരണമടഞ്ഞത്. മാഞ്ചസ്റ്ററിലെ ഹില്ടഗ്രീനിലാണ് ഷാജിയും കുടുംബവും താമസിക്കുന്നത്.

ആഗസ്ത് ആറിന് നടന്ന മരണ വിവരം ഇന്നാണ് കുടുംബം പുറത്തുവിട്ടത്. ലോക യുവജന സംഗമത്തില്‍ പങ്കെടുക്കാനായി പോര്‍ച്ചുഗലില്‍ പോയിരുന്ന ജോണ്‍ പോളിന്റെ സഹോദരന്മാരില്‍ ഒരാള്‍ തിരിച്ചുവന്നത് ഇന്നായിരുന്നു. അതിനാലാണ് മരണ വിവരം പുറത്തുവിടാന്‍ വൈകിയത്. ജോണ്‍ പോളിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ആഗസ്ത് 18ന് രാവിലെ 10 മണിക്ക് വിഥിന്‍ ഷോ സെന്റ് ആന്റണീസ് കാത്തോലിക് ചര്‍ച്ചില്‍ വെച്ച് നടക്കും. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ മിഷനിലെ അംഗങ്ങളായ ജോണ്‍ പോളിന്റെ നിര്യാണത്തില്‍ വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍, അസിസ്റ്റന്റ് വികാരി ഫാ അജൂബ് തോട്ടനാനിയില്‍ എന്നിവര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window