Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നാലു ദിവസത്തേക്ക് സമരം
reporter

ലണ്ടന്‍: എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നാല് ദിവസത്തെ സമരം ആരംഭിക്കുകയാണ്. സമരം ഇല്ലാതാക്കാന്‍ തങ്ങള്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നുമാണ് പുതിയ സമരത്തിന്റെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് ബോസുമാര്‍ പ്രതികരിച്ചിരിക്കുന്നത്. സമരങ്ങള്‍ മൂലം സര്‍വീസുകളില്‍ ഇനിയും ബുദ്ധിമുട്ടുകളും തടസ്സങ്ങളുമുണ്ടാകുന്നത് വച്ച് പൊറുപ്പിക്കാന്‍ സാധ്യമല്ലെന്നും ഇത്തരം ആഘാതങ്ങള്‍ താങ്ങാന്‍ ഹെല്‍ത്ത് സര്‍വീസിന് ഇനിയും ശേഷിയില്ലെന്നുമാണ് എന്‍എച്ച്എസ് നേതൃത്വം മുന്നറിയിപ്പേകുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ അംഗങ്ങളായ ജൂനിയര്‍ ഡോക്ടര്‍മാരാണ് ഇന്ന് രാവിലെ ഏഴ് മണി മുതല്‍ ചൊവ്വാഴ്ച വരെ സമരം ചെയ്യുന്നത്. ഇംഗ്ലണ്ടില്‍ സേവന-വേതന പ്രശ്നങ്ങളുടെ പേരില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഈ വര്‍ഷം നടത്തുന്ന അഞ്ചാമത്തെ സമരമാണിത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി അരങ്ങേറുന്നതിനാല്‍ സര്‍വീസുകള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നുവെന്നും ഇതിനെ മറികടക്കാനായി ഒരു ബില്യണ്‍ പൗണ്ട് എന്‍എച്ച്എസിന് നഷ്ടമുണ്ടായിരിക്കുന്നുവെന്നും കൂടാതെ ആയിരക്കണക്കിന് ട്രീറ്റ്മെന്റുകള്‍ നീട്ടി വയ്ക്കേണ്ടി വന്നുവെന്നും വെയ്റ്റിംഗ് ലിസ്റ്റുകള്‍ റെക്കോര്‍ഡ് ദൈര്‍ഘ്യത്തിലെത്തിയെന്നുമാണ് എന്‍എച്ച്എസ് പ്രൊവൈഡര്‍മാര്‍ ആരോപിക്കുന്നത്.

ജൂനിയര്‍ ഡോക്ടര്‍മാരുടെ ഏറ്റവും പുതിയ സമരം, ഓഗസ്റ്റ് അവസാനത്തില്‍ കണ്‍സള്‍ട്ടന്റുമാര്‍ നടത്താനൊരുങ്ങുന്ന രണ്ട് ദിവസത്തെ സമരം എന്നിവയുടെ പേരില്‍ താന്‍ കടുത്ത ആശങ്കയിലാണെന്നാണ് ഹോസ്പിറ്റല്‍ ബോസുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയായ എന്‍എച്ച്എസ് പ്രൊവൈഡേര്‍സിന്റെ ചീഫ് എക്സിക്യൂട്ടീവായ സര്‍ ജൂലിയന്‍ ഹാര്‍ട്ലെ പ്രതികരിച്ചിരിക്കുന്നത്. സമരപരമ്പരകള്‍ തുടരുന്നതിനാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന നിരവധി ട്രീറ്റ്മെന്റുകളും അപ്പോയിന്റ്മെന്റുകളും നീട്ടി വയ്ക്കേണ്ടി വരുന്നുവെന്നും വെയ്റ്റിംഗ് ലിസ്റ്റുകള്‍ നീളുന്നുവെന്നും ജീവന്‍ രക്ഷാ ചികിത്സകള്‍ മുടങ്ങാതിരിക്കാന്‍ ശേഷിക്കുന്ന ജീവനക്കാര്‍ പാടുപെടുന്നുവെന്നുമാണ് ഹാര്‍ട്ലെ ആരോപിക്കുന്നത്. സമരങ്ങള്‍ തുടരുന്നതിനാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പോലെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കാന്‍ ട്രസ്റ്റുകള്‍ക്ക് സാധിക്കാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.എന്‍എച്ച്എസിലെ വര്‍ക്ക്ഫോഴ്സിന്റെ ഏതാണ്ട് പകുതിയോളം വരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ അവരുടെ സമരത്തിനിടെ എമര്‍ജന്‍സി, പ്ലാന്‍ഡ് കെയര്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുന്ന അവസ്ഥ സര്‍വീസുകള്‍ക്ക് കടുത്ത പ്രത്യാഘാതമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇവരുടെ കുറവ് നികത്തുന്നതിനായി മറ്റ് ജീവനക്കാര്‍ക്ക് പാടുപെടേണ്ടി വരുന്നതിനാല്‍ അത് ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനങ്ങളെ കടുത്ത തോതിലാണ് ബാധിക്കുന്നത്.

 
Other News in this category

 
 




 
Close Window