Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയിലേക്ക് അനധികൃത കുടിയേറ്റം വരാനിരിക്കുന്ന ആഴ്ചകളില്‍ ഇനിയും വര്‍ധിക്കുമെന്ന ആശങ്ക സ്വകാര്യമായി പങ്ക് വച്ച് മിനിസ്റ്റര്‍മാര്‍ രംഗത്തെത്തി.ഇക്കാര്യത്തില്‍ ഇറ്റലിയില്‍ 200 ശതമാനം വര്‍ധനവുണ്ടായത് പോലെ യുകെയിലേക്കുള്ള ചാനല്‍ കുടിയേറ്റത്തിലും വൈകാതെ കുതിച്ച് കയറ്റമുണ്ടാകുമെന്നാണിവര്‍ ആശങ്കപ്പെട്ടിരിക്കുന്നത്.മെഡിറ്ററേനിയനിലൂടെയുള്ള കടുത്ത സാഹചര്യങ്ങളെ അവഗണിച്ച് ഇററലി അടക്കമുള്ള വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെത്തുന്നത് സമീപദിവസങ്ങളില്‍ വര്‍ധിച്ചിരുന്നു. ഇത് പോലുള്ള വര്‍ധനവ് ചാനല്‍ കടന്ന് യുകയിലേക്കെത്തുന്നവരിലുമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്.

2018 മുതല്‍ രാജ്യത്തേക്ക് ഇംഗ്ലീഷ് ചാലനിലൂടെ ചെറുബോട്ടുകളിലും വള്ളങ്ങളിലും ജീവന്‍ പണയം വച്ച് ഒരു ലക്ഷത്തിലധികം പേരെത്തിയെന്നും മനുഷ്യക്കടത്തുകാര്‍ ഇതിലൂടെ ബ്രിട്ടീഷ് അധികൃതരെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണെന്നും നേരത്തെ വിമര്‍ശകര്‍ ആരോപിച്ചിരുന്നുത്. ഇത്തരത്തില്‍ ആഗോളതലത്തില്‍ തന്നെ അനധികൃത കുടിയേറ്റക്കാര്‍ വിവിധ രാജ്യങ്ങളിലേക്ക് ഒഴുകുന്നത് വര്‍ധിച്ചത് യുകെയിലെ ബോര്‍ഡര്‍ ഫോഴ്സിന് മേലും ഫ്രഞ്ച് അധികൃതര്‍ക്ക് മേലും കടുത്ത സമ്മര്‍ദമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്. ചാനലിലൂടെ ഇത്തരത്തിലെത്തുന്നവരെ തടയുമെന്നും അനധികൃത കുടിയേറ്റത്തിന് കടിഞ്ഞാണിടുമെന്നും പറഞ്ഞത് വെറും വാക്കായിത്തീരാന്‍ പോവുകയാണെന്നും വരും വാരങ്ങളില്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ ചാനലിലൂടെ രാജ്യത്തേക്കെത്താന്‍ പോകുന്നുവെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ തന്നെ പുറപ്പെടുവിച്ചിരിക്കുന്നത് കടുത്ത ആശങ്കയുയര്‍ത്തുന്നുവെന്നുമാണ് ബോര്‍ഡര്‍ ഫോഴ്സിലെ മുന്‍ ഡയറക്ടര്‍ ജനറലായ ടോണി സ്മിത്ത് പ്രതികരിക്കുന്നു.

 
Other News in this category

 
 




 
Close Window