Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുടിശികയില്‍ 2.5 ശതമാനം വര്‍ധന
reporter

ലണ്ടന്‍: യുകെയില്‍ 2023 ലെ രണ്ടാം ക്വാര്‍ട്ടറില്‍ മോര്‍ട്ട്ഗേജ് തിരിച്ചടവ് കുടിശ്ശികയില്‍ 2.5 ശതമാനം വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. യുകെ ഫിനാന്‍സിന്റെ ഏറ്റവും പുതിയ അരിയേര്‍സ് ആന്‍ഡ് പൊസഷന്‍സ് ഡാറ്റയാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം ഈ കാലത്ത് 81,9000 ഹോം ഓണര്‍മാരുടെ മോര്‍ട്ട്ഗേജ് തിരിച്ചടവിലാണ് കുടിശ്ശികയുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ മുമ്പത്തെ ക്വാര്‍ട്ടറിലേക്കാള്‍ ഏഴ് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ലൈറ്റസ്റ്റ് അരിയേര്‍സ് ബാന്‍ഡില്‍ ഇത് പ്രകാരം 30,940 ഹോംഓണര്‍ മോര്‍ട്ട്ഗേജുകളാണുള്ളത്. മൊത്തം കുടിശ്ശികയുടെ 2.5 ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണിത്. ഇതിന് മുമ്പത്തെ ക്വാര്‍ട്ടറിലേക്കാള്‍ ഇക്കാര്യത്തില്‍ 12 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. രണ്ടാം ക്വാര്‍ട്ടറില്‍ 89,980 ബൈ ടു ലെറ്റ് മോര്‍ട്ട്ഗേജുകളാണ് തിരിച്ചടവ് കുടിശ്ശികയായിരിക്കുന്നത്. മൊത്തം കുടിശ്ശികയുടെ 2.5 ശതമാനമാണിത്. മുന്‍ ക്വാര്‍ട്ടറിലേക്കാള്‍ ഇക്കാര്യത്തില്‍ 28 ശതമാനം വര്‍ധനവാണിക്കാര്യത്തിലുണ്ടായിരിക്കുന്നത്.

4810 ബൈ ടു ലെറ്റ് മോര്‍ട്ട്ഗേജുകളാണ് ലൈറ്റസ്റ്റ് അരിയേര്‍സ് ബാന്‍ഡിലുള്ളത്. മൊത്തം ബാലന്‍സിന്റെ രണ്ടര ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണിത്. മുന്‍ ക്വാര്‍ട്ടറിലേക്കാള്‍ ഇക്കാര്യത്തില്‍ 41 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. തിരിച്ചടവ് മുടങ്ങല്‍ പരിധി വിട്ടതോടെ രണ്ടാം ക്വാര്‍ട്ടറില്‍ 610 ഹോം ഓണര്‍ മോര്‍ട്ട്ഗേജ്ഡ് പ്രോപ്പര്‍ട്ടികളാണ് ജപ്തി നടപടികള്‍ക്ക് വിധേയമായിരിക്കുന്നതെന്നാണ് യുകെ ഫിനാന്‍സ് ഡാറ്റ വെളിപ്പെടുത്തുന്നത്. മുന്‍ ക്വാര്‍ട്ടറിലേക്കാള്‍ ഇക്കാര്യത്തില്‍ 19 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. ഏത് ഗണത്തില്‍ പെട്ട മോര്‍ട്ട്ഗേജ് കുടിശ്ശികകള്‍ വര്‍ധിക്കുന്നതും ആശങ്കാജനകമാണെന്നാണ് യുകെ ഫിനാന്‍സ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തിരിച്ചടവിന് പ്രയാസം നേരിടുന്ന ബോറോവര്‍മാരെ സഹായിക്കാന്‍ ലെന്‍ഡര്‍മാര്‍ സാധ്യമായതെല്ലാം ചെയ്ത് വരുന്നുണ്ടെന്നും ഉദാഹരണമായി മോര്‍ട്ട്ഗേജ് ചാര്‍ട്ടറിലൂടെ രണ്ട് ലക്ഷത്തിലധികം ബോറോവര്‍മാര്‍ക്ക് ഇത്തരത്തില്‍ സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. എന്നാല്‍ നിലവില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ധിക്കുന്നതിലൂടെ മോര്‍ട്ട്ഗേജ് തിരിച്ചടവുയരുന്നത് താങ്ങാന്‍ നല്ലൊരു ശതമാനം ബോറോവര്‍മാര്‍ക്കും സാധിക്കാത്ത അവസ്ഥയാണുള്ളതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

 
Other News in this category

 
 




 
Close Window