Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
യുകെ സിഗററ്റ് പായ്ക്കറ്റുകളില്‍ പുകവലി ശീലം നിരുത്സാഹപ്പെടുത്തുന്ന സന്ദേശങ്ങള്‍ നിര്‍ബന്ധമാക്കുന്നു
reporter

ലണ്ടന്‍: യുകെയില്‍ വില്‍ക്കപ്പെടുന്ന സിഗററ്റ് പായ്ക്കറ്റുകള്‍ക്കുള്ളില്‍ പുകവലി ശീലം നിരുത്സാഹപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഡ്രാഫ്റ്റ് പ്രൊപ്പോസലുകള്‍ സര്‍ക്കാര്‍ പരിഗണിച്ച് വരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സിഗററ്റ് വലി ഉപേക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യകരവും സാമ്പത്തികപരവുമായ മെച്ചങ്ങളെ ഉയര്‍ത്തിക്കാണിക്കുന്ന സന്ദേശങ്ങളായിരിക്കും ഇത് പ്രകാരം സിഗററ്റ് പായ്ക്കറ്റുകള്‍ക്കുള്ളില്‍ അടക്കം ചെയ്യുന്നത്. പുകവലി നിര്‍ത്താനുള്ള സപ്പോര്‍ട്ട് സര്‍വീസുകളെക്കുറിച്ചുള്ള അറിയിപ്പുകളും ഇതിന്റെ ഭാഗമായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ ലഭ്യമാക്കുമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് വെളിപ്പെടുത്തുന്നത്. കാനഡ, ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളില്‍ ഇത്തരം നീക്കം ഇപ്പോള്‍ തന്നെ നടപ്പിലാക്കി വരുന്നുണ്ട്. എന്‍എച്ച്എസ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം യുകെയില്‍ പ്രതിവര്‍ഷം ഏതാണ്ട് 76,000ത്തോളം പേരാണ് പുകവലി കാരണം മരിക്കുന്നത്.

ജനങ്ങളില്‍ വര്‍ധിച്ച് വരുന്ന പുകവലി ശീലത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. നിലവില്‍ രാജ്യത്തെ പുകവലിക്കാരുടെ എണ്ണം മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിരക്കിലാണെങ്കിലും ഇപ്പോഴും രാജ്യത്ത് ഏതാണ്ട് ആറ് മില്യണ്‍ പേര്‍ അല്ലെങ്കില്‍ ജനസംഖ്യയില്‍ 13 ശതമാനം പേര്‍ പുകവലിക്കാരാണ്. 2021ല്‍ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സിന് വേണ്ടി നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 2030 ആകുമ്പോഴേക്കും പുകവലി ശീലം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. യുകെയില്‍ സിഗററ്റ് പായ്ക്കറ്റുകള്‍ക്ക് മേല്‍ മുന്നറിയിപ്പുകള്‍ 50 വര്‍ഷം മുമ്പ് തന്നെ പ്രിന്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ നീക്കമനുസരിച്ച് സിഗറ്റ് പായ്ക്കറ്റുകള്‍ക്കകത്തും ഇതുമായി ബന്ധപ്പെട്ട പുതിയ മുന്നറിയിപ്പുകള്‍ പ്രിന്റ് ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വര്‍ധിച്ച പുകവലി ശീലം എന്‍എച്ച്എസ്, സമ്പദ് വ്യവസ്ഥ, ആളുകള്‍ തുടങ്ങിയവര്‍ക്കെല്ലാം മുകളില്‍ വര്‍ധിച്ച ഭാരമാണുണ്ടാക്കുന്നതെന്നും അതിനാലാണ് അതിനെ ഉന്മൂലനം ചെയ്യുന്നതിനായി പുതിയ നീക്കങ്ങള്‍ നടത്തുന്നതെന്നുമാണ് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കിയിരിക്കുന്നത്. 2030 ഓടെ ഇംഗ്ലണ്ടിനെ പുകവലി രഹിത രാജ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടേഷന്‍ പ്രക്രിയ ഒക്ടോബര്‍ വരെയാണ് നടത്തുന്നത്. അതിന് ശേഷമായിരിക്കും പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.

 
Other News in this category

 
 




 
Close Window