Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
പബ്ബില്‍ ടേക്ക് എവേ ഡ്രിങ്ക്‌സ് ആയി കൊണ്ടുപോകാന്‍ അനുവദിക്കുന്ന നിയമം തുടരാന്‍ തീരുമാനിച്ചത് സര്‍ക്കാര്‍
reporter

ലണ്ടന്‍ : പബ്ബില്‍ ടേക്ക്എവേ ആയി ഡ്രിങ്ക്‌സ് കൊണ്ടുപോകാന്‍ അനുവദിക്കുന്ന നിയമം തുടരാന്‍ സര്‍ക്കാര്‍. കോവിഡ് നിയമങ്ങള്‍ പ്രകാരം പബ്ബുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായപ്പോള്‍ ടേക്ക്എവേ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പാനീയം നല്‍കാന്‍ അനുവദിച്ചു. ഈ നിയമം സെപ്റ്റംബര്‍ 30-ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഇത് 2025 മാര്‍ച്ച് വരെ തുടരും. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് പബ്ബുകളെ രക്ഷിക്കാനുള്ള നീക്കം കൂടിയാണിത്. 20,000-ത്തിലധികം പബ്ബുകള്‍ സ്വന്തമായുള്ള ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് എമ്മ മക്ലാര്‍ക്കിന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

ദുഷ്‌കരമായ സമയങ്ങളില്‍ പബ്ബുകളെ പിന്തുണയ്ക്കുന്നതിനായി അവതരിപ്പിച്ച നടപടിയാണിത്, ഈ ബിസിനസുകള്‍ ഇപ്പോഴും വലിയ സമ്മര്‍ദ്ദത്തിലാണെന്ന് പ്രധാനമന്ത്രി തിരിച്ചറിയണം.'' അവര്‍ പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ ലഘൂകരിക്കുന്നതിന് ഈ നീക്കത്തിലൂടെ പബ്ബുകള്‍ക്ക് അധിക വരുമാന മാര്‍ഗം ലഭിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് സ്മോള്‍ ബിസിനസ്സ് ദേശീയ അധ്യക്ഷന്‍ മാര്‍ട്ടിന്‍ മക്ടേഗ് പറഞ്ഞു. 2020 ജൂലൈയില്‍ കൊണ്ടുവന്ന നിയമ പ്രകാരം, അനുമതിക്കായി പ്രാദേശിക കൗണ്‍സിലിലേക്ക് അപേക്ഷിക്കാതെ തന്നെ ടേക്ക്അവേ മദ്യം വില്‍ക്കാന്‍ ഓഫ്-പ്രിമൈസ് ലൈസന്‍സില്ലാത്ത പബ്ബുകളെ അനുവദിക്കുന്നു.

 
Other News in this category

 
 




 
Close Window