Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് വിദ്യാര്‍ഥികളെ മറികടന്ന് വിദേശ വിദ്യാര്‍ഥികള്‍ യുകെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ബ്രിട്ടനിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കാത്ത് കാത്തിരുന്ന എ ലെവല്‍ എക്സാം റിസള്‍ട്ട് ഇന്ന് പുറത്ത് വരാന്‍ പോവുകയാണ്. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എക്സാം റിസള്‍ട്ട് നേരത്തെ തന്നെ പുറത്ത് വന്നതിനാല്‍ ഇവര്‍ ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ മറി കടന്ന് വിവിധ സര്‍വകലാശാലകളില്‍ പ്രവേശനമുറപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ ബ്രിട്ടനില്‍ പഠിച്ചവര്‍ക്ക് യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നേടുന്നതിനായി വിദേശ വിദ്യാര്‍ത്ഥികളോട് മത്സരിക്കേണ്ടുന്ന ഗതികേടാണ് സംജാതമായിരിക്കുന്നതെന്ന കടുത്ത വിമര്‍ശനവുമായി പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ വിദേശത്ത് പഠിച്ചവര്‍ക്ക് ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളേക്കാള്‍ സാധ്യതയേറിയിരിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി വിവിധ സര്‍വകലാശാലകളിലെ ജീവനക്കാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമിത പരിഗണന നല്‍കുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. യൂണിവേഴ്സിറ്റി പഠനത്തിന് വിദേശ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനില്‍ പഠിച്ചവരേക്കാള്‍ അധികമായ ഫീസ് നല്‍കണമെന്നതിനാലാണ് ഇവര്‍ക്ക് പ്രവേശനം നല്‍കാന്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതെന്ന ആരോപണങ്ങളും ശക്തമാണ്.

യുകെയിലെ എ ലെവല്‍ പരീക്ഷാ ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഭൂരിഭാഗം യൂണിവേഴ്സിറ്റികളും മാക്സിമം വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി കൂടുതല്‍ ഫീസ് വാങ്ങി ലാഭമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും വിവിധ ബ്രിട്ടീഷ് പത്രങ്ങളും മാധ്യമങ്ങളും ആരോപിക്കുന്നു.യൂണിവേഴ്സിറ്റികളുടെ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ് വിദേശ വിദ്യാര്‍ത്ഥികളാണെങ്കിലും ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട പഠനാവസരങ്ങള്‍ കൂടി ഇത്തരത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി ബ്രിട്ടനില്‍ പഠിച്ചവരോട് യൂണിവേഴ്സിറ്റികള്‍ വിവേചനം കാണിക്കുന്നതിലുളള പ്രതിഷേധങ്ങള്‍ വിവിധ തുറകളില്‍ ശക്തമാകുന്നുമുണ്ട്. ചില പ്രമുഖ റസല്‍ ഗ്രൂപ്പ് യൂണിവേഴ്സിറ്റികള്‍ ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളേക്കാള്‍ അധികം സീറ്റുകള്‍ ഫോറിന്‍ സ്റ്റുഡന്ററ്സിന് നീക്കി വച്ചിരിക്കുന്നതായി യൂണിവേഴ്സിറ്റി കോളജസ് ആന്‍ഡ് അഡ്മിഷന്‍സ് സര്‍വീസ് വെബ്സൈറ്റ് തന്നെ വെല്‍പ്പെടുനത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവണത മുമ്പത്തേതിനേക്കാള്‍ ശക്തമായതോടെ ഫോറിന്‍ സ്റ്റുഡന്റ് സീറ്റുകള്‍ കൈവശപ്പെടുത്തുന്നതിന് മുമ്പ് തന്നെ സമയം പോക്കാതെ സീറ്റുകള്‍ക്കായി അപേക്ഷിക്കാന്‍ ന്യൂ കാസില്‍ സര്‍വകലാശാല അവരുടെ വെബ്സൈറ്റിലൂടെ മുന്നറിയിപ്പേകിയിട്ടുണ്ട്. ബ്രിട്ടനിലെ എ ലെവല്‍ റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വിദേശ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലമറിഞ്ഞതിനാല്‍ ഇവര്‍ക്ക് യുകെ യൂണിവേഴ്സിറ്റികളില്‍ പ്രവേശനത്തിന് മേല്‍ക്കൈ ലഭിക്കുമെന്ന മുന്നറിയിപ്പാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രൈറ്റണും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഈ ചാന്‍സ് പരമാവധി പ്രയോജനപ്പെടുത്താനാണ് ലിവര്‍പൂള് യൂണിവേഴ്സിറ്റി വിദേശ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 
Other News in this category

 
 




 
Close Window