Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ആറ്റുകാല്‍ പൊങ്കാലയ്ക്ക് സൗകര്യമൊരുക്കാന്‍ കുര്‍ബാനയുടെ സമയം മാറ്റി ക്രമീകരിച്ച് തിരുവനന്തപുരത്തെ ക്രിസ്ത്യന്‍ പള്ളികള്‍
Text By: Team ukmalayalampathram
ആറ്റുകാല്‍ പൊങ്കാല ദിവസം മതമൈത്രിയുടെ വലിയ അധ്യായം കുറിയ്ക്കാനൊരുങ്ങി തലസ്ഥാനത്തെ ക്രിസ്ത്യന്‍ പളളികള്‍. പൊങ്കാല ഞായറാഴ്ചയായതിനാല്‍ കുറുബാനയുടെ സമയം മാറ്റിയാണ് മാതൃകയാകുന്നത്.

പൊങ്കാല പ്രമാണിച്ച് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിനമായ ഞായറാഴ്ച, പ്രാര്‍ഥനയുടെ സമയം മാറ്റിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ ക്രിസ്ത്യന്‍ പളളികള്‍.

ആരാധനാ സമയം മാറ്റി ആദ്യം മാതൃകയായത് പാളയം സിഎസ്ഐ ചര്‍ച്ച് ആണ് പിന്നാലെ പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയവും രംഗത്തെത്തി. പള്ളിയിലും പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും.
ആറ്റുകാല്‍ പൊങ്കാല ദിനമായ ഞായറാഴ്ച ദേവാലയങ്ങളുടെ പരിസരത്തും പൊങ്കാല അടുപ്പുകള്‍ നിരക്കും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പളളിയില്‍ രാവിലെ 10 നും ഉച്ചയ്ക്ക് മൂന്നരയ്ക്കുമുളള കുര്‍ബാനയും വേദപാഠവും ഒഴിവാക്കി.

രാവിലെ ആറു മണിക്കും ഏഴേകാലിനും ഒന്‍പതേമുക്കാലിനുമുളള ആരാധനാ സമയം മാറ്റി വൈകിട്ട് പൊതു ആരാധന നടത്തും. പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ ഞായറാഴ്ച ആരാധന ശനിയാഴ്ച വൈകിട്ട് നടത്തും.

പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ ഞായറാഴ്ച ആരാധന ശനിയാഴ്ച വൈകിട്ട് നടത്തും. പാളയം സമാധാന രാജ്ഞി ബസലിക്കയില്‍ രാവിലത്തെ കുര്‍ബാന വൈകിട്ട് അഞ്ചുമണിയിലേയ്ക്കാണ് മാറ്റിയത്.
 
Other News in this category

 
 




 
Close Window