Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
Teens Corner
  Add your Comment comment
സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്ന്യൂകാസിൽ, ബ്ലെയ്ഡൺ,UK. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ നിങ്ങളുടെ വിലയേറിയ സാന്നിധ്യം ഞങ്ങൾ സ്വാഗതം ചെയ്യുവാൻ ആഗ്രഹിക്കുന്നു.
Text By: Reji Thomas (Church secretary)
2024 മെയ് 26ന് നമ്മുടെ ദേവാലയം കൂദാശ ചെയ്യപ്പെടുമ്പോള്‍ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ His Holiness Moran Mar Baselios Mar Thomas Mathews III(His Holiness മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ തോമസ്മാത്യൂസ് തൃതീയന്‍ )??(കിഴക്കിന്റെ കാതോലിക്കായും മലങ്കരമെത്രാപ്പോലീത്തയും)മുഖ്യകാര്‍മികത്വം വഹിക്കും.അദ്ദേഹത്തോടൊപ്പം നമ്മുടെ ഭദ്രാസന മെത്രാപ്പോലീത്ത His Grace Abraham Mar Stephanos (His Grace എബ്രഹാം മാര്‍സ്‌തേഫാനോസ്) പങ്കെടുക്കും.2024 മെയ് 27 ന് ഉച്ചകഴിഞ്ഞ്2.30 ന് നടക്കുന്ന പൊതുയോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ളനമ്മുടെ പരമോന്നത സഭാ തലവന്‍ His Holiness Moran Mar Baselios Mar Thomas Mathews III ( His Holiness ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ )??(കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും) യോഗത്തിന് നേതൃത്വം നല്‍കും.ഗേറ്റ്സ്ഹെഡ് മേയര്‍, യുകെഭദ്രാസനാധിപന്‍ His Grace Abraham Mar Stephanos (His Grace എബ്രഹാം മാര്‍ സ്റ്റെഫാനോസ്) , His Grace Bishop Matthew of Sourozh (His Grace ബിഷപ്പ് മാത്യു ഓഫ്‌സൗരോഷ്) (റഷ്യന്‍ ഓര്‍ത്തഡോക്സ് ബിഷപ്പ്), His GraceBishop Anthony (His Grace ബിഷപ്പ് ആന്റണി) (കോപ്റ്റിക്ഓര്‍ത്തഡോക്സ് ചര്‍ച്ച്)എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.അതോടൊപ്പം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ന്യൂകാസില്‍, കാത്തലിക്ചര്‍ച്ച് ന്യൂകാസില്‍, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ന്യൂകാസില്‍, റൊമാനിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ന്യൂകാസില്‍ ആന്‍ഡ് ഡര്‍ഹാം, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ന്യൂകാസില്‍, എറിട്രിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ഗേറ്റ്‌സ്‌ഹെഡ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ന്യൂകാസില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ചടങ്ങില്‍ ഭാഗമാകും.

ഞങ്ങളുടേത് പോലെയുള്ള ഒരു ചെറിയ വിശ്വാസിസമൂഹത്തിന്റെ ഇത്തരമൊരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ നിങ്ങളുടെ വിലയേറിയ സാന്നിധ്യം ഞങ്ങള്‍ സ്വാഗതം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. സെന്റ് തോമസ്ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നമ്മുടെ സമൂഹത്തിന്പ്രത്യാശയുടെയും വിശ്വാസത്തിന്റെയും ദീപസ്തംഭമാണ്, വിശുദ്ധ ദേവാലയെ കൂദാശ നമ്മുടെ യാത്രയിലെ ഒരുസുപ്രധാന നാഴികക്കല്ലാണ്. ഞങ്ങളുടെ എല്ലാ സഭാപ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കുംദേവാലയ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പേരില്‍ ഞങ്ങളുടെആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. ഞങ്ങളുടെ എല്ലാ ഭാവിപ്രവര്‍ത്തനങ്ങളിലും നിങ്ങളുടെ തുടര്‍ പിന്തുണയും സജീവപങ്കാളിത്തവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

യുകെ-യൂറോപ്പ്, ആഫ്രിക്ക മേഖലകളില്‍ മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വേരുകള്‍ 1930-കളില്‍മുതല്‍ക്കേ കണ്ടെത്താനാകും. അക്കാലത്ത് നോര്‍ത്ത് ഈസ്റ്റ്ഇംഗ്ലണ്ട് (ന്യൂകാസില്‍) പ്രദേശത്ത് വളരെ കുറച്ച് മലയാളിക്രിസ്ത്യാനികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ പ്രദേശത്ത്ആദ്യമായി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ശുശ്രൂഷ നടത്തിയത്‌റവ. ഫാദര്‍ തോമസ് യോഹന്നാന്‍ ഗേറ്റ്സ്ഹെഡിലെ ലാംസ്ലിസെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ ആയിരുന്നു. അതിനുശേഷം, വാള്‍സെന്‍ഡ് ഏരിയയിലെ ഒരു ആംഗ്ലിക്കന്‍ദേവാലയത്തില്‍ ഓരോ മൂന്നുമാസം കൂടിയിരിക്കുമ്പോള്‍പതിവായി ശുശ്രൂഷ നടത്തപ്പെട്ടു . 2004 ഓഗസ്റ്റ് 7-ന്, സണ്ടര്‍ലാന്‍ഡിലെ സിറ്റി ഹോസ്പിറ്റല്‍ ചാപ്പലില്‍ ആദ്യയോഗം നടന്നു. സംഗമം ഉദ്ഘാടനം ചെയ്ത His Grace Bishop Abraham Mar Saverious-ന്റെ(His Grace ബിഷപ്പ്എബ്രഹാം മാര്‍ സേവേറിയോസ്) സാന്നിദ്ധ്യം കൊണ്ട് ദിനംഅനുഗ്രഹീതമായി. 2005 ജനുവരി 22-ന് എല്ലാ അംഗങ്ങളുംഏകകണ്ഠമായി 'സെന്റ് തോമസ്' എന്ന പേര് ഈ ഫെലോഷിപ്പിന് തിരഞ്ഞെടുത്തു. ഈ പേര് ഔദ്യോഗികമായി2008 ജനുവരി 5-ന് Late Lamented His Grace Dr.Thomas Mar Makarios ( Late Lamented His Grace ഡോ.തോമസ് മാര്‍ മക്കാറിയോസ്) സഭയായി പ്രഖ്യാപിച്ചു. 2016 ഒക്ടോബര്‍2-ന് ഞങ്ങള്‍ ന്യൂക്‌സില്‍ - ബ്ലേഡണില്‍ ഫ്രണ്ട് സ്ട്രീറ്റിലെവിന്‍ലാട്ടണിലെ ഒരു ദേവാലയം വാങ്ങി, His Grace Dr.Mathews Mar Thimothios ( His Grace ഡോ. മാത്യൂസ് മാര്‍തിമോത്തിയോസ്)(യുകെ- യൂറോപ്പിന്റെയുംആഫ്രിക്കയുടെയും മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത) ദേവാലയ അംഗങ്ങള്‍ക്കായി താല്‍ക്കാലികമായി തുറന്നുകൊടുത്തു. നിലവില്‍ ഞങ്ങള്‍ക്ക് ഏകദേശം 58- ഓളം കുടുംബങ്ങള്‍ ഉണ്ട്. ന്യൂകാസില്‍, ഡാര്‍ലിംഗ്ടണ്‍, ഡര്‍ഹാം, മിഡില്‍സ്ബ്രോ, സ്റ്റോക്ക്ടണ്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ വിദൂര ദിക്കുകളില്‍ നിന്നുപോലും ഞങ്ങളുടെ അംഗങ്ങള്‍ദേവാലയത്തില്‍ വന്നുചേരുന്നു.
 
Other News in this category

 
 




 
Close Window