Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
Teens Corner
  Add your Comment comment
യുകെയിലെ നോര്‍ത്ത് ഈസ്റ്റ് കേരളാ ഹിന്ദു സമാജം വിഷു ആഘോഷം അതിഗംഭീരം: നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
Text By: Team ukmalayalampathram
നോര്‍ത്ത് ഈസ്റ്റ് കേരളാ ഹിന്ദു സമാജം വിഷു ആഘോഷിച്ചു. ഡെറമിലെ ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള ഗുരു തുല്യരായാ മാതാപിതാക്കള്‍ ഭദ്ര ദീപം കൊളുത്തി ഉത്ഘടന കര്‍മ്മം നിര്‍വഹിച്ചു. കേശവന്റെ മാതാവ് ഓമന കേശവന്‍, രാഖി യുടെ മാതാപിതാക്കള്‍ ആയ ശിവദാസന്‍ വെട്ടേകാട്ട്, അംബുജം ശിവദാസന്‍, എന്നിവരോടൊപ്പം, ഡോ VPR പിള്ളൈ, ഡോ ലക്ഷ്മി നാരായണ്‍ ഗുപ്ത, വിനോദ് G നായര്‍, സുഭാഷ് G നായര്‍, ശാന്തി നിഷാദ് അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു ഭദ്ര ദീപം കൊളുത്തിയത്.


തുടര്‍ന്ന് ഡോVPR പിള്ളൈ വിജ്ഞാന പ്രദമായ വിഷു മഹാത്മ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് പ്രവീണ്‍ കുമാറിന്റെയും ഗീതാപ്രവീണിന്റെയും മകള്‍ അവനിജാ പ്രവീണ്‍കുമാര്‍ വിഷുവിനെ കുറിച്ച് ഉജ്ജലമായ ഒരു പ്രഭാഷണം നടത്തി.ശേഷം ഉണ്ണി കണ്ണന്റെ ഛായചിത്രം വഹിച്ചുകൊണ്ട്, ഉണ്ണിക്കണ്ണന്മാരും രാധ മാരും , മുത്തു കുടകള്‍, താളമേളങ്ങള്‍ ഗാനലാപനങ്ങള്‍ എന്നിവയുടെ അകമ്പടിയോട് കൂടി നൂറു കണക്കിന് ഭക്തജങ്ങള്‍ പങ്കെടുത്ത ശോഭാ യാത്രക്ക് ശേഷം സമാജത്തിന്റെ കുട്ടികള്‍ അടക്കമുള്ള അനുഗ്രഹീത കലാകാരന്മാരുടെയും കലാകാരികളുടേയും നേതൃത്വത്തില്‍, വിഷു തിരുവാതിര, ക്ലാസ്സിക് -സെമി ക്ലാസ്സിക് ഡാന്‍സുകള്‍, പാട്ടുകള്‍, കുട്ടികള്‍ക്കായുള്ള, 'വിഷുക്കണി'എന്ന വിഷയത്തെ മുന്‍നിര്‍ത്തി ' ചിത്ര രചനാ മത്സരം, വിഷുക്കണി,എന്നിങ്ങനെ വൈവിധ്യ മാര്‍ന്ന പരിപാടികള്‍ എല്ലാരിവരിലും സംതൃപ്തയും സന്തോഷവും ഉളവാക്കി.

കൂടാതെ ഉണ്ണിക്കണ്ണന്റെ ചിത്രം പതിപ്പിച്ച ഒരു പൗണ്ട് കോയിനുകള്‍ വിഷു കൈനീട്ടം ആയി പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും, നാട്ടില്‍ നിന്നെത്തിയ മാതാ പിതാക്കളുടെ നേതൃത്വത്തില്‍ നല്കപ്പെടുകയുണ്ടായി. സമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന ചിത്ര രചനാ മത്സരത്തില്‍ -10 വയസിനു മുകളില്‍ ഉള്ളവര്‍ക്കുള്ള മത്സരത്തില്‍ ഒന്നാം സമ്മാനം ദേവനാരായണന്‍ രാജഷിനും, രണ്ടാം സമ്മാനം നിവേദ് നിഷാദിനും ലഭിച്ചു, പത്ത് വയസ്സിനു താഴെ ഉള്ള കുട്ടികളുടെ മത്സരത്തില്‍ ഒന്നാം സമ്മാനം അര്‍ജവ് രെമിത്തിനും, രണ്ടാം സമ്മാനം നീരവ് നിഷാദിനും ലഭിച്ചു,സരസ്വതി കണ്ടേടത്തു, ഓമന കേശവന്‍,ശിവദാസന്‍ പോട്ടെക്കാട്ട്, അംബുജം ശിവദാസന്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.മനോഹരമായ അവതരണത്തിലൂടെ ശാന്തി നിഷാദ് വേദിയെയും, സദസ്സിനെയും നിയന്ത്രിച്ചു..വിനോദ് G നായര്‍ സ്വാഗതവും ശാന്തി നിഷാദ് കൃത്ജ്ഞതയും രേഖപ്പെടുത്തി...
 
Other News in this category

 
 




 
Close Window