Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
 
 
Teens Corner
  Add your Comment comment
ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വീസ നിയമം പുതുക്കി. വിദ്യാര്‍ത്ഥികള്‍ 29,710 ഓസ്ട്രേലിയന്‍ ഡോളറിന്റെ (ഏകദേശം 16.5 ലക്ഷം) ബാങ്ക് സേവിംഗ്സ് കാണിക്കേണ്ടി വരും.
Text By: Team ukmalayalampathram
ഓസ്ട്രേലിയയിലേക്കുള്ള സ്റ്റുഡന്റ് വിസ ഇനി മുതല്‍ കൂടുതല്‍ ചെലവേറിയതാകും. കുടിയേറ്റ നിയന്ത്രണത്തിന് കര്‍ശനമായ നയങ്ങളുമായി ഓസ്ട്രേലിയ രംഗത്ത് വന്നിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസയിലാണ് ഇപ്പോള്‍ കര്‍ശന നയം കൊണ്ടു വരുന്നത്. പുതിയ നിയമമനുസരിച്ച്, സ്റ്റുഡന്റ് വിസ ആവശ്യമെങ്കില്‍, വിദ്യാര്‍ത്ഥികള്‍ ചുരുങ്ങിയത് 29,710 ഓസ്ട്രേലിയന്‍ ഡോളറിന്റെ (ഏകദേശം 16.5 ലക്ഷം) സേവിംഗ്സ് കാണിക്കേണ്ടി വരും. കഴിഞ്ഞ ഏഴ് മാസക്കാലത്തിനിടയില്‍ ഇതില്‍ വരുത്തുന്ന രണ്ടാമത്തെ വര്‍ദ്ധനവാണിത്. കുടിയേറ്റം കുറയ്ക്കുക എന്നതു തന്നെയാണ് പ്രധാന ലക്ഷ്യം.

2022 - ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതോടെ ഓസ്ട്രേലിയയിലേക്ക് കുടിയേറ്റക്കാരുടെ കുത്തൊഴുക്കായിരുന്നു. ഇത് ഓസ്ട്രേലിയയില്‍ പാര്‍പ്പിട പ്രശ്‌നത്തിന് വഴിയൊരുക്കുകയായിരുന്നു. ഇതോടെയാണ് കുടിയേറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍, സ്റ്റുഡന്റ് വിസയ്ക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റെ നിലവാരവും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഈ മാറ്റങ്ങള്‍ക്കൊപ്പം തന്നെ, നിയമങ്ങളിലെ വിവിധ പഴുതുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കാലം രാജ്യത്ത് തങ്ങുന്നത് തടയുവാനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്.

ഇതിനു പുറമെ, സുതാര്യമല്ലാത്ത റിക്രൂട്ടിംഗ് പ്രകിയ നടത്തിയതിന് 34 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസും അയച്ചിട്ടുണ്ട്. അവര്‍ കുറ്റക്കാരെന്ന് കാണ്ടെത്തിയാല്‍ കനത്ത പിഴ ഒടുക്കേണ്ടതായി വരും എന്ന് ആഭ്യന്തര കാര്യ മന്ത്രി ക്ലെയര്‍ ഓ നീല്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സമ്പദ്വ്യവസ്ഥക്ക് കാര്യമായി സംഭാവന ചെയ്യുന്നതാണ് ഇവിടത്തെ വിദ്യാഭ്യാസ മേഖല.വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഏതാണ് 24 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ 2022 - 23 കാലഘട്ടത്തില്‍ ലഭിച്ചു എന്നാണ് കണക്കാക്കുന്നത്.
 
Other News in this category

 
 




 
Close Window