Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
Teens Corner
  Add your Comment comment
പ്രിസ്റ്റണ്‍ സ്ട്രൈക്കേഴ്സ് ചാമ്പ്യന്‍മാര്‍; പ്ലാറ്റ്ഫീല്‍ഡ് ഇലവണ് രണ്ടാം സ്ഥാനവും; നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ആവേശഭരിതമായ സമാപനം
Text By: Team ukmalayalampathram
രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റര്‍ വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പ്രിസ്റ്റണ്‍ സ്ട്രൈക്കേഴ്സ് ചാമ്പ്യന്‍മാരായി. പ്ലാറ്റ്ഫീല്‍ഡ് ഇലവണ്‍ രണ്ടാം സ്ഥാനവും നേടി. മിഡ് ലാഡ്സിലെ പതിനാല് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റാണ് മാഞ്ചസ്റ്റര്‍ നൈറ്റ്സ് സംഘടിപ്പിച്ചത്. ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാ മികവുകൊണ്ടും മികവാര്‍ന്ന ടൂര്‍ണ്ണമെന്റ് നടത്താന്‍ മാഞ്ചസ്റ്റര്‍ നൈറ്റ്സിനായി. ടൂര്‍ണമെന്റിലെ എല്ലാം കളികളും ലൈവ് ടെലിക്കാസ്റ്റ് നടത്തി പുതിയ ഒരു തുടക്കവും നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബ് കുറിച്ചു. അത്യന്ത്യം വാശിയേറിയ ഫൈനലില്‍ പതിനഞ്ച് റണ്‍സിനാണ് പ്രിസ്റ്റണ്‍ സ്ട്രൈക്കേഴ്സ് വിജയിച്ചത്. ഫൈനലില്‍ പ്രിസ്റ്റണ്‍ സ്ട്രൈക്കേഴ്സിലെ അനൂപ് മാന്‍ ഓഫ് ദി മാച്ചും ടൂര്‍ണ്ണമെന്റില്‍ നൈറ്റ്സിലെ അഭിജിത്ത് ജയന്‍ മാന്‍ ഓഫ് ദി സിരിയസും പ്രിസ്റ്റണ്‍ സ്ട്രൈക്കേഴ്സിലെ നരേന്ദ്ര കുമാര്‍ ബെസ്റ്റ് ബാസ്റ്റ്മാനും പ്ലാറ്റ്ഫീല്‍ഡ് ഇലവനിലെ ഷാരോണ്‍ ബെസ്റ്റ് ബൗളറും ആയി.
 
Other News in this category

 
 




 
Close Window