ബാംഗോര്‍ മലയാളി ക്രിക്കറ്റ് ടീം സാരഥികള്‍ സംഘടിപ്പിച്ച നൈറ്റ് ഔട്ട് കാമ്പിംഗ് ആഘോഷരാവായി മാറി. ഒട്ടേറെ പുതുമയുള്ള കൂടിചേരലാണ് ബാംഗോര്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ ഒരുക്കിയത്. കുന്നില്‍ മുകളില്‍ ടെന്റടിച്ച് തണുപ്പിനെ അകറ്റാന്‍ തീ കത്തിച്ച് അതിനു ചുറ്റും ആനന്ദ നൃത്തമാടുകയായിരുന്നു എല്ലാവരും. ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ഹരം പകര്‍ന്നു. കനലില്‍ ചുട്ടെടുത്ത കോഴിക്കാലും തേങ്ങാക്കൊത്തും കുരുമുളകും ഇട്ട് വരട്ടിയെടുത്ത ഇറച്ചിയും ഒക്കെയായി സുന്ദര നിമിഷങ്ങളാണ് സമ്മാനിച്ചത്. അതോടൊപ്പം നല്ല ചൂടു ഓംലറ്റും കപ്പയും ഇറച്ചിയും പുഴുങ്ങിയ മുട്ടയില്‍ ഉപ്പും കുരുമുളകും ഇട്ടതുമെല്ലാം ഒന്നിന് പിറകെ ഒന്നായി എത്തിയിരുന്നു.
ഒപ്പം നിരവധി കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. രംഗണ്ണനും പിള്ളേരുമായുള്ള ഒരു തീം സോംഗും സുനിലിന്റെ ഹിന്ദി പാട്ടും ജൂബിന്‍ അര്‍പ്പൂക്കര, ജോണ്‍സണ്‍ കുംബുക്കല്‍ എന്നിവരുടെ നാടന്‍ പാട്ടും മാര്‍ട്ടിന്‍ കോട്ടക്കലിന്റെ ബ്രേക്ക് ഡാന്‍സും ഏവരും നന്നായി ആസ്വദിച്ചു. രംഗണ്ണനായി അനീഷ് അമ്പാട്ടും അമ്പാനായി പ്രശാന്തും കളം നിറഞ്ഞ് ആടുകയായിരുന്നു. രാവേറെ കളിയും ചിരിയും ഒരു നല്ലരാത്രി ആഘോഷരാവാക്കി. |