സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഈഴവ കുടുംബങ്ങളുടെ കൂട്ടായ്മയായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് എസ് എന്‍ ഡി പി ശാഖയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ശ്രീനാരായണ ദര്‍ശനങ്ങളെ കുറിച്ച് പഠനം നടത്തുന്ന രഞ്ജിത് പ്രസിഡന്റും സ്റ്റോക്കിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായി നിലകൊള്ളുന്ന സുരേഷ് ബാബു (ബാബു) സെക്രട്ടറിയുമായുള്ള ഡയറക്ടര്‍ ബോര്‍ഡാണ് ചുമതലയേറ്റത്. കുട്ടികള്‍ക്കായി ബാലജന യോഗം വന്ദന അനീഷ്, ആദര്‍ശ് ഷിബു, ലക്ഷ്മി മനേഷ് എന്നിവര്‍ നയിക്കും. ഗുരുദേവ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് നാട്ടിലെ എസ്.എന്‍.ഡി.പി ശാഖയെ പോലെയാണ് പ്രവര്‍ത്തനം നടക്കുക. അടുത്ത ഒരു വര്‍ഷത്തെ ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് രൂപം നല്‍കി.
ശാഖ കമ്മിറ്റി:
രഞ്ജിത് ആര്‍ (പ്രസിഡന്റ്) സുരേഷ് ബാബു (സെക്രട്ടറി )
പ്രിയ ഷിബു (വൈസ് പ്രസിഡന്റ് അംഗങ്ങള്‍
സീജ ഷിജു, ശുഭ രാജന്‍, കൃതി സതീഷ്, മനേഷ് മോഹനന്‍, കിരണ്‍ ശിവരാമന്‍, മിഥുന്‍ കുഞ്ഞുമോന്‍, ബിജു നാരായണന്‍, ശ്രീകുമാര്‍ കല്ലിട്ടതില്‍
പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ :
മുരളി ഗോപാല്‍, സനില്‍ ഗോപാല്‍
'ഓണം പോന്നോണം ' 2024 സെപ്റ്റംബര്‍ 28 ശനിയാഴ്ച വ്യത്യസ്്തങ്ങളായ വിവിധ പരിപാടികളുമായി ആഘോഷിക്കും. |