സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന, ഷെയിന്‍ നിഗത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയായ 'ഹാല്‍' ടീസര്‍ പുറത്തിറങ്ങി. 'ലിറ്റില്‍ ഹാര്‍ട്‌സ്' ചിത്രത്തിന് ശേഷം ഷെയിന്‍ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാല്‍'. ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെയിനിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന 'ഹാല്‍' രചന നിര്‍വഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് 'ഹാല്‍'.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന്‍ ആണ്. ക്യാമറ: രവി ചന്ദ്രന്‍, ആര്‍ട്ട് ഡയറക്ഷന്‍: പ്രശാന്ത് മാധവ്, എഡിറ്റര്‍: ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണ്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, സ്റ്റില്‍സ് : എസ് ബി കെ ഷുഹൈബ്, പി ആര്‍ ഒ: ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്