Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
സിനിമ
  Add your Comment comment
അര്‍ച്ചന കവിയുടെ പുതിയ വിഡിയോ ഇപ്പോള്‍ വൈറല്‍
reporter

നീലത്താമര എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് വന്നതാണ് അര്‍ച്ചന കവി. പിന്നീട് മമ്മി ആന്റ് മി പോലുള്ള മികച്ച സിനിമകളുടെ ഭാഗമായി. കരിയറില്‍ ചില പരാജയങ്ങള്‍ നേരിട്ടതോടെയാണ് അഭിനയത്തില്‍ നിന്നും മാറി നിന്നത്. അതിനിടില്‍ വിവാഹവും വിവാഹ മോചനവും എല്ലാം കഴിഞ്ഞു. യാത്രകളുടെയും യൂട്യൂബിന്റെയും മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി തിരിച്ചുവന്ന അര്‍ച്ചന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളെര സജീവമാണ്. ഇടയില്‍ ഒരു സീരിയലും ചെയ്തിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ചില ലൈവ് വീഡിയോകള്‍ പങ്കുവച്ചുകൊണ്ട് അര്‍ച്ചന കവി എത്താറുണ്ട്. മലയാളവും ഇംഗ്ലീഷും കലര്‍ന്നുള്ള സംസാരവും, അര്‍ച്ചനയുടെ രീതികളും പലര്‍ക്കും ഇഷ്ടമാണ്. അതേ സമയം ചില വിമര്‍ശനങ്ങളും ഉയരാറുണ്ട്. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന അര്‍ച്ചന കവി, താന്‍ എങ്ങനെയാണോ, അങ്ങനെ തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്. മേക്കപ്പ് അടക്കമുള്ള ഒറു നായിക നടിയുടെ ഒരു ഇമേജും ഇല്ലാതെയുള്ളതുകൊണ്ട് കൂടെയാണ് അത്തരം വീഡിയോകള്‍ ശ്രദ്ധിക്കപ്പെടുന്നത്.

അത്തരത്തില്‍ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയും ജനശ്രദ്ധ നേടുന്നു. 'എനിക്കൊരു കാര്യം പറയണം, ഐ ലവ് യു ഓള്‍' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. മലയാളം അറിയില്ലേ എന്ന് ചോദിച്ച് വന്ന കമന്റിനും വീഡിയോയില്‍ അര്‍ച്ചന മറുപടി നല്‍കുന്നുണ്ട്. 'എനിക്ക് മലയാളം നന്നായി അറിയാം. പക്ഷെ സംസാരിക്കുമ്പോള്‍ ചില വാക്കുകള്‍ കിട്ടാതെയാവും. സത്യം പറഞ്ഞാല്‍ ഒരു ഭാഷയും മര്യാദയ്ക്ക് അറിയില്ല. പിന്നെ എങ്ങനെയൊക്കെയോ അങ്ങ് അഡ്ജസ്റ്റ് ചെയ്യുന്നു' എന്നൊക്കെയാണ് വീഡിയോയില്‍ നടി പറയുന്നത്.

അതൊന്നും സാരമില്ല, എല്ലാം ശരിയാവും എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുന്ന കമന്റുകള്‍ വീഡിയോയ്ക്ക് താഴെയുണ്ട്. എന്നാല്‍ ഭൂരിഭാഗം ആളുകളും ശ്രദ്ധിക്കുന്നത് വീഡിയോയോ, വീഡിയോയില്‍ അര്‍ച്ചന പറഞ്ഞ കാര്യങ്ങളോ അല്ല, നടിയുടെ ലുക്കാണ്. നരച്ച മുടിയൊക്കെ കാണിച്ചുകൊണ്ടാണ് അര്‍ച്ചന വീഡിയോ ചെയ്തിരിയ്ക്കുന്നത്. എന്തൊക്കെ പറഞ്ഞാലും, ഈ നരച്ച മുടിയൊക്കെ കാണുന്നത് നൈന്റീസ് കിഡ്സിന് ഒരു ആശ്വാസമാണ് എന്ന് തരത്തിലുള്ള രസകരമായ കമന്റൊക്കെയുണ്ട്.

 
Other News in this category

 
 




 
Close Window