ചിലര്‍ പ്രണയം തകര്‍ന്നാലും പ്രണയിച്ചവര്‍ അകന്നു പോയാലും എളുപ്പം അതിനെ അതിജീവിക്കുകയും തങ്ങളുടെ ജീവിതവുമായി മുന്നോട്ടു പോവുകയും ചെയ്യും. എന്നാല്‍, മറ്റ് ചിലര്‍ അങ്ങനെയല്ല, അവര്‍ തങ്ങളുടെ നഷ്ടപ്രണയം എന്നേക്കും മനസില്‍ സൂക്ഷിക്കുകയും അതോര്‍ത്ത് വേദനിക്കുകയും ഒക്കെ ചെയ്യുന്നവരാണ്. അതുപോലെയുള്ള ഒരുപാട് പേരുടെ കഥകള്‍ നമ്മള് കേട്ടിട്ടുണ്ടാകും. അങ്ങനെയുള്ള ഒരാളാണ് ഈ ഓട്ടോ ഡ്രൈവറും. ഓട്ടോ ഡ്രൈവറുടെ നഷ്ടപ്രണയത്തിന്റെ വേദനിപ്പിക്കുന്ന കഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത് അനുപമ എന്ന യൂസറാണ്. ഈ ഓട്ടോയില്‍ യാത്ര ചെയ്യവെയാണ് യാദൃച്ഛികമായി ഓട്ടോ ഡ്രൈവറുടെ പ്രണയകഥ അനുപമ കേട്ടത്. അനുപമ യാത്ര ചെയ്യാന്‍ തെരഞ്ഞെടുത്ത ഈ ഓട്ടോ മൊത്തത്തില്‍ ഒന്ന് അലങ്കരിച്ചിട്ടുണ്ട്. അതിനകത്ത് ചുവപ്പ് നിറത്തിലുള്ള ലൈറ്റും കാണാം. തീര്‍ന്നില്ല, പിന്നില്‍ എ എന്നും എസ് എന്നും എഴുതി വച്ചിരിക്കുന്നതും കാണാം.
ഈ വ്യത്യസ്തമായ ഓട്ടോ കണ്ടപ്പോള്‍ അത് മനോഹരമായിരിക്കുന്നു എന്ന് അനുപമ ഓട്ടോ ഡ്രൈവറോട് പറയുകയും ചെയ്തു. എന്നാല്‍, അതിന് പിന്നാലെ അയാള്‍ അനുപമയോട് തന്റെ ഓട്ടോയിലെ അക്ഷരങ്ങള്‍ക്ക് പിന്നിലെ കഥ പറയുകയായിരുന്നത്രെ. അയാളുടെ നഷ്ടപ്രണയത്തിന്റെ കഥയായിരുന്നു അത്. ആ അക്ഷരങ്ങള്‍ അയാളുടെ പഴയ കാമുകിയുടെ പേരിനെ കൂടി പ്രതിനിധീകരിക്കുന്നതാണ്. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍, ഓട്ടോ ഓടിക്കാനായി ന?ഗരത്തിലെത്തി രണ്ട് മാസമായപ്പോഴേക്കും അവള് വേറൊരു വിവാഹം കഴിക്കുകയായിരുന്നു. അനുപമ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്കൊപ്പം 'മെന്‍ ഇന്‍ ലവ്' എന്ന് കൂടി എഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. വളരെ ശുദ്ധമായ പ്രണയമെന്നും മറ്റും കമന്റിട്ടുകൊണ്ട് നിരവധിപ്പേരാണ് ഓട്ടോ ഡ്രൈവറുടെ പ്രണയത്തെ പുകഴ്ത്തിയത്.