Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
ജോലി ചെയ്യുന്നതായി നടിച്ചു, ജീവനക്കാരുടെ ജോലി പോയി
reporter

ഓഫീസില്‍ ചെന്നാല്‍, ബോസിന്റെ അടുത്തോ മറ്റ് ഹെഡ്ഡിന്റെയടുത്തോ ഒക്കെ തിരക്ക് ഭാവിക്കുന്നവരേയും, ജോലി ചെയ്യുന്നതായി അഭിനയിക്കുന്നവരേയും നാം ഒരുപാട് കണ്ടിട്ടുണ്ടാകും. കൂടുതല്‍ ജോലി കിട്ടാതിരിക്കാന്‍ വേണ്ടിയും നല്ല അഭിപ്രായം നേടിയെടുക്കാന്‍ വേണ്ടിയും ഒക്കെയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍, എല്ലാത്തിനും ഒരു പരിധിയുണ്ടല്ലേ? ഓവറാക്കരുത് എന്നര്‍ത്ഥം. അങ്ങനെ ഓവറാക്കിയ നിരവധി ബാങ്ക് ജീവനക്കാര്‍ക്ക് ജോലി പോയി. യുഎസ്സിലാണ് സംഭവം. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മൂന്നാമത്തെ വലിയ ബാങ്കാണ് വെല്‍സ് ഫാര്‍ഗോ. ഇവിടെ ഒരു ഡസനിലധികം ജീവനക്കാരെയാണ് പിരിച്ചുവിടുകയോ രാജി വെപ്പിക്കുകയോ ചെയ്തിരിക്കുന്നത്. വിദൂര സ്ഥലത്ത് ജോലി ചെയ്യുന്നവരാണ് പിരിച്ചുവിട്ടവരില്‍ മിക്കവരും. അതില്‍ത്തന്നെ വെല്‍ത്ത് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് യൂണിറ്റിനുള്ളിലാണ് ഏറെപ്പേരെ പിരിച്ചുവിട്ടിരിക്കുന്നത്. കീബോര്‍ഡില്‍ ജോലി ചെയ്യുന്നതായി നടിച്ച് പറ്റിച്ചു എന്നതാണ് ഇവര്‍ക്കെതിരെ വന്ന ആരോപണം.

ഫിനാന്‍ഷ്യല്‍ ഇന്‍ഡസ്ട്രി റെഗുലേറ്ററി അതോറിറ്റിയില്‍ (ഫിന്റ) ഫയല്‍ ചെയ്ത വെളിപ്പെടുത്തലുകളില്‍ പറയുന്നത്, സജീവമായ ജോലി ചെയ്യുന്നു എന്ന് കാണിക്കുന്നതിന് വേണ്ടി കീബോര്‍ഡ് ആക്ടിവിറ്റി സിമുലേഷന്‍ നടത്തി. അത് കാരണമാണ് ഈ ജീവനക്കാരെ പിരിച്ചുവിട്ടത് എന്നാണ്. സാധാരണയായി പ്രധാന ഓഫീസുകളിലല്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരാണ് ഇത്തരം കള്ളം കാണിക്കുന്നത്. മൗസ് മൂവറുകള്‍, മൗസ് ജിഗ്ലറുകള്‍ എന്നറിയപ്പെടുന്ന ഉപകരണങ്ങളും സോഫ്‌റ്റ്വെയറുകളും ഒക്കെ ഉപയോ?ഗിച്ചാണ് ഇത് ചെയ്യുന്നത്. വെല്‍സ് ഫാര്‍ഗോ പറയുന്നത്, തങ്ങളുടെ ജീവനക്കാരുടെ ഭാ?ഗത്തുനിന്നും മികച്ച, പ്രൊഫഷണലായിട്ടുള്ള പെരുമാറ്റമാണ് തങ്ങള്‍ ആ?ഗ്രഹിക്കുന്നത്. അതില്ലെങ്കില്‍ അതിനെതിരെ ഇതുപോലെ നടപടികള്‍ സ്വീകരിക്കും എന്നാണ്. വലിയ വലിയ കമ്പനികള്‍ തങ്ങളുടെ ദൂരെ ഓഫീസുകളിലും വര്‍ക്ക് ഫ്രം ഹോം ആയും ഒക്കെ ജോലി ചെയ്യുന്ന ജീവനക്കാരെ നിരീക്ഷിക്കാറുണ്ട്.

 
Other News in this category

 
 




 
Close Window