Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
Teens Corner
  Add your Comment comment
ഏണസ്റ്റ് ആന്‍ഡ് യങ്ങില്‍ (EY) ജോലിക്ക് കയറി 4 മാസത്തിനകം മലയാളി യുവതിയായ അന്ന സെബാസ്റ്റ്യന്‍ പേരയില്‍ അമിതജോലി ഭാരത്താല്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.
Text By: Reporter, ukmalayalampathram
അന്നയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ശോഭ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചത്.

കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ പേരയില്‍ (26) ആണ് പൂനെയിലെ താമസസ്ഥലത്ത് മരിച്ചത്. ജൂലായ് 20നായിരുന്നു സംഭവം. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിന്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമായത്.
അതേസമയം, അന്നയുടെ അന്നയുടെ മരണത്തില്‍ ദുഃഖമുണ്ടെന്നും കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും EY അധികൃതരും വ്യക്തമാക്കി.

തുടക്കക്കാര്‍ക്ക് ഇത്ര ജോലിഭാരം നല്‍കുന്നതിനും ഞായറാഴ്ചകളില്‍ പോലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നതിനും ഒരു ന്യായീകരണവുമില്ലെന്ന് കത്തില്‍ അനിത പറയുന്നു.

''മാര്‍ച്ചിലാണ് അന്ന ജോലിക്ക് കയറിയത്. അമിത ജോലിഭാരത്തെക്കുറിച്ച് അന്ന ഞങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ഔദ്യോഗിക ജോലികള്‍ക്കപ്പുറം മറ്റ് നിരവധി ചുമതലകള്‍ അവളെ ഏല്‍പ്പിച്ചിരുന്നു. അത്തരം ജോലികള്‍ ഏറ്റെടുക്കരുതെന്ന് ഞാന്‍ അവളോട് പറഞ്ഞിരുന്നു. പക്ഷേ മാനേജര്‍മാര്‍ യാതൊരു ദയയുമില്ലാതെ അവളെക്കൊണ്ട് അത് ചെയ്യിപ്പിച്ചിരുന്നു. വാരാന്ത്യങ്ങളില്‍ പോലും വിശ്രമമില്ലാതെ മകള്‍ ജോലി ചെയ്തു' അനിത അഗസ്റ്റിന്‍ ആരോപിച്ചു.
 
Other News in this category

 
 




 
Close Window