Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പരാതിയുടെ പകര്‍പ്പും എഫ്ഐആറും ആവശ്യപ്പെട്ട് നടന്‍ സിദ്ദിഖ് കോടതിയില്‍
Text By: Reporter, ukmalayalampathram
ലൈംഗികാതിക്രമക്കേസില്‍ പരാതിയുടെ പകര്‍പ്പും എഫ്ഐആറും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടനും അമ്മ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിദ്ധിഖ്. ഇതുസംബന്ധിച്ച് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സിദ്ധിഖിനെതിരായ പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തും.

യുവനടി പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ നടിയും സിദ്ദിഖും ഒരേ ഹോട്ടലിലുണ്ടായിരുന്നുവെന്നും പ്രിവ്യൂ ഷോയ്ക്കും ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിനിമാ ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി.

പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലസ് ടു കാലത്ത് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സിദ്ദിഖ്, 2016ല്‍ 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചര്‍ച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴിനല്‍കിയിരിക്കുന്നത്.
 
Other News in this category

 
 




 
Close Window