സെപ്തംബര്‍ 7ന് മമ്മൂട്ടിക്ക് പിറന്നാള്‍. പ്രിയ നടന് 73 വയസ് തികയുന്നു. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ 30,000 പേര്‍ക്ക് രക്തദാനം ചെയ്യാനാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ തീരുമാനം. ലോകമെമ്പാടുമുള്ള പതിനേഴ് രാജ്യങ്ങള്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ രക്തദാന പരിപാടി നടക്കുമെന്ന് സംഘടനയുടെ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന പ്രസിഡന്റ് അരുണും അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം പേരായിരുന്നു മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രക്തം ദാനം ചെയ്തത്.ആഗസ്റ്റ് 20 ന് ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന രക്തദാന ക്യാംപെയ്ന്‍ ഒരുമാസം നീണ്ടുനില്‍ക്കുമെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അരുണും പറഞ്ഞു. |