കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. മലപ്പുറം സ്വദേശി ആല്‍ബിന്‍ സൈമണ്‍(24 വയസ്), കോഴിക്കോട് സ്വദേശിനി ഷിഫ ഫൈസല്‍(23 വയസ്) എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യല്‍ പാലക്കാട് പാമ്പാമ്പള്ളം ടോള്‍ പ്ലാസക്ക് സമീപം വച്ചാണ് 14.44 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പാലക്കാട് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.സാദിഖ് ഉം പാര്‍ട്ടിയും ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. സംശയം തോന്നി നടത്തിയ പരിശോധനയില്‍ ഇവരുടെ ബാഗില്‍ നിന്നും കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തിയതെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു. |