Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്
Text By: UK Malayalam Pathram
പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കും. കേസില്‍ രാഹുലിന് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് യുവതി അപ്പീല്‍ നല്‍കുന്നത്.
ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനുള്ള നിയമനടപടികള്‍ യുവതി ആരംഭിച്ചു കഴിഞ്ഞു. അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷം വൈകാതെ തന്നെ അപ്പീല്‍ സമര്‍പ്പിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പ്രഥമദൃഷ്ട്യാ ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും, ഗര്‍ഭച്ഛിദ്രത്തിനായി പരാതിക്കാരി സ്വമേധയാ ആണ് മരുന്ന് കഴിച്ചതെന്നുമുള്ള നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇത്തരം കാര്യങ്ങളില്‍ വിചാരണക്കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ നിരീക്ഷണങ്ങളെ കൂടി വെല്ലുവിളിച്ചാകും യുവതി സുപ്രീംകോടതിയിലെത്തുക.
 
Other News in this category

 
 




 
Close Window