Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2236 INR  1 EURO=108.0731 INR
ukmalayalampathram.com
Tue 10th Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആലുവയില്‍ മൊബൈല്‍ ഫോണില്‍ ബ്ലോക്ക് ചെയ്തതിന് യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം
Text By: Reporter, ukmalayalampathram
ആലുവയില്‍ യുവതിയെ കാമുകന്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. പെട്രോള്‍ ദേഹത്ത് ഒഴിച്ചെങ്കിലും തീകൊളുത്തുന്നതിന് മുന്‍പ് യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. ചൂണ്ടി സ്വദേശിക്ക് നേരെ അക്രമണം നടത്തിയത് മുപ്പത്തടം സ്വദേശി അലിയെന്ന യുവാവാണ്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് അലി യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് മുപ്പത്തടം സ്വദേശി അലിയെ വൈകിട്ടോടെ ആലുവ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. അലിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്നെ മൊബൈലില്‍ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടില്‍ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ആക്രമിക്കാന്‍ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. അതേസമയം അലി കുടുംബ സുഹൃത്താണെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി.യുവതി വിവാഹിതയാണ്.


ആലുവ ചൂണ്ടി സ്വദേശിനിക്കെതിരെയാണ് ആക്രമണമുണ്ടായത്. യു സി കോളേജിന് സമീപം കച്ചേരി കടവ് റോഡില്‍ വച്ചാണ് സംഭവം. ആലുവയില്‍ സ്‌കൂട്ടറിലെത്തിയ യുവതിയെ ബൈക്കില്‍ വന്ന പ്രതി തടഞ്ഞു നിര്‍ത്തിയ ശേഷം ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. യുവതി സമീപത്തെ കടയില്‍ ഓടിക്കയറിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. തുടര്‍ന്ന് യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. യുവതിയെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.
 
Other News in this category

 
 




 
Close Window