രാജസ്ഥാനിലെ അതിര്‍ത്തിയിലാണ് സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് നാളെ അഭ്യാസപ്രകടനം നടത്തുന്നത്. മേഖലയില്‍ നോ ഫ്ലൈ സോണ്‍ പ്രഖ്യാപിച്ചു. വൈകിട്ട് മൂന്നര മുതല്‍ മറ്റന്നാള്‍ രാത്രി വരെ വ്യോമ മേഖലയില്‍ നിയന്ത്രണമുണ്ടാകും. റഫേലടക്കമുള്ള വിമാനങ്ങള്‍ അഭ്യാസത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
അതമേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യവ്യാപകമായി 259 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടത്തുക. സംസ്ഥാന വ്യാപകമായി നാളെ മോക്ഡ്രില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
നാളെ സംസ്ഥാന വ്യാപകമായിത്തന്നെ മോക്ക്ഡ്രില്‍ നടത്തും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ്. കേരളത്തിലെ ഡാമുകളുടെ സുരക്ഷ കൂട്ടാനുള്ള നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്. അതേ സമയം പ്രധാനമന്ത്രിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ വീണ്ടും ചര്‍ച്ച നടത്തി. 12 മണിക്കൂറില്‍ രണ്ടാം തവണയായിരുന്നു കൂടിക്കാഴ്ച. |