ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ ഉറവിടം, രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ഫണ്ട് പാകിസ്ഥാന്‍ ചൈനീസ് ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുന്നു ആഞ്ഞടിച്ച് യുകെ എം പി ബോബ് ബ്ലാക്ക്മാന്‍. പാകിസ്താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ബിജെപി എംപി രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായി ലണ്ടനില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാ?ദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്‍ ഒരു പരാജിത രാഷ്ട്രമാണെന്നും പാക് സൈന്യത്തിന്റെ ഭരണത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ ഇപ്പോഴും രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അന്താരാഷ്ട്ര സമൂഹം ഇന്ത്യയ്ക്കൊപ്പം നില്‍ക്കണം. പാകിസ്താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാണ്. പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് തന്നെ വിട്ടുകൊടുക്കണം. ജമ്മുകശ്മീര്‍ ഒരു സംസ്ഥാനമായി രൂപികരിക്കേണ്ടതുണ്ട്. ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ നമുക്ക് സാധിക്കും. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ഫണ്ട് പാകിസ്ഥാന്‍ ചൈനീസ് ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുന്നു''. ഇന്ത്യയുടെ പോരാട്ടത്തില്‍ എല്ലാ പിന്തുണയും അറിയിക്കുന്നതെന്നും ബോബ് ബ്ലാക്ക്മാന്‍ പറഞ്ഞു.