Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
 
 
UK Special
  Add your Comment comment
കോട്ടയം സ്വദേശി യുകെയില്‍ കുഴഞ്ഞുവീണു മരിച്ചു
reporter

ലെസ്റ്റര്‍/കോട്ടയം: കോട്ടയം സ്വദേശി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നട്ടാശ്ശേരി സ്വദേശിയും യുകെയിലെ ലെസ്റ്ററില്‍ കുടുംബമായി താമസിച്ചു വരികയുമായിരുന്ന വര്‍ഗീസ് വര്‍ക്കി (70) ആണ് മരിച്ചത്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആംബുലന്‍സ് സഹായം തേടിയെങ്കിലും പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതിനായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: മേഴ്‌സി (നഴ്‌സ്, ലെസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി ഹോസ്പിറ്റല്‍). മക്കള്‍: മാര്‍ട്ടിന, മെര്‍ലിന്‍. മരുമകന്‍: സനല്‍.

2009ല്‍ യുകെയില്‍ എത്തിയ വര്‍ഗീസ് വര്‍ക്കി 2012 മുതല്‍ ലെസ്റ്ററിലാണ് താമസം. 'വര്‍ഗീസ് അച്ചായന്‍' എന്ന വിളിപ്പേരില്‍ ലെസ്റ്റര്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനും പരോപകാരിയുമായിരുന്ന വര്‍ഗീസ് വര്‍ക്കിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ദുഃഖത്തിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും. ശനിയാഴ്ച ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു. അവിടെ വെച്ച് മോഹന്‍ലാല്‍ സിനിമയായ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ 'ഒന്നാം കിളി പൊന്നാണ്‍കിളി വന്നാണ്‍ കിളി മാവിന്മേല്‍..' എന്ന ഗാനം പാടി ശ്രദ്ധ നേടിയിരുന്നു.

യുകെയില്‍ ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഇടവകാംഗമായ വര്‍ഗീസ് വര്‍ക്കി നാട്ടില്‍ കോട്ടയം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി (കോട്ടയം ചെറിയ പള്ളി) അംഗമാണ്. നട്ടാശ്ശേരി ഇരുപതില്‍ കുടുംബാംഗമാണ്. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച് നടന്ന പ്രാര്‍ഥനകള്‍ക്ക് ഇടവക വികാരി ഫാ. ജോസന്‍ ജോണ്‍, ഫാ. ടോം ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. സംസ്‌കാരം പിന്നീട് യുകെയില്‍ വച്ച് നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window