Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Nov 2026
 
 
UK Special
  Add your Comment comment
യുകെയില്‍ 65 ലക്ഷം ഭവനവായ്പകളുടെ മാസത്തവണ ഉയര്‍ന്നേക്കും, 4.3 ലക്ഷം പേര്‍ക്ക് വര്‍ധന 500 പൗണ്ടിലേറെ
reporter

ലണ്ടന്‍: യുകെയില്‍ 2029 ഡിസംബറോടെ ഏകദേശം 65 ലക്ഷം ഭവനവായ്പകളുടെ പ്രതിമാസ തിരിച്ചടവ് ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതില്‍ 4.3 ലക്ഷം വായ്പക്കാര്‍ക്ക് മാസം 500 പൗണ്ടിലധികം അധികം നല്‍കേണ്ടിവന്നേക്കും. കുറഞ്ഞ നിരക്കില്‍ പലിശ നിശ്ചയിച്ച കാലാവധി അവസാനിച്ച് വായ്പ പുതുക്കേണ്ടിവരുന്നവരെയാണ് വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് ബാങ്കിന്റെ നവംബറിലെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്വന്തമായി താമസിക്കുന്ന വീടുകള്‍ക്കായി എടുത്ത ഏകദേശം 70 ലക്ഷം വായ്പകള്‍ 2026 ജൂണിനും 2029 ഡിസംബറിനുമിടയില്‍ പുതുക്കുമെന്നാണ് ബാങ്കിന്റെ കണക്ക്. ഏകദേശം 34 ലക്ഷം വായ്പക്കാരുടെ മാസത്തവണയില്‍ 100 പൗണ്ടില്‍ താഴെയാകും വര്‍ധന. 27 ലക്ഷം പേര്‍ക്ക് 100 മുതല്‍ 500 പൗണ്ട് വരെ കൂടിയേക്കും. അതേസമയം, ഏകദേശം 3.5 ലക്ഷം വായ്പകളുടെ മാസത്തവണ കുറയാനും സാധ്യതയുണ്ട്.

നിലവില്‍ മൂന്ന് ശതമാനത്തില്‍ താഴെ പലിശ നല്‍കുന്ന പത്ത് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് 2027 അവസാനത്തോടെ വായ്പ പുതുക്കേണ്ടിവരും. ഈ വിഭാഗത്തില്‍ പ്രതിമാസ വര്‍ധനയുടെ മധ്യനില ഏകദേശം 200 പൗണ്ടാണ്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ സ്ഥിരനിരക്ക് കാലാവധി പൂര്‍ത്തിയാക്കുന്ന വായ്പക്കാരെ മൊത്തത്തില്‍ പരിഗണിച്ചാല്‍ ഇത് ഏകദേശം 100 പൗണ്ടാണെന്നും ബാങ്ക് കണക്കാക്കുന്നു. നവംബറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനത്തില്‍നിന്ന് നാല് ശതമാനമായി ഉയര്‍ത്തിയിരുന്നു. നവംബര്‍ 18ലെ വിപണി പ്രതീക്ഷകളെ അടിസ്ഥാനമാക്കിയുള്ളതാണ് തിരിച്ചടവ് സംബന്ധിച്ച കണക്കുകള്‍. ഓരോ കുടുംബത്തിന്റെയും മാസത്തവണയില്‍ എത്ര മാറ്റമുണ്ടാകുമെന്നത് വായ്പ പുതുക്കുന്ന സമയത്തെ പലിശനിരക്കിനെ ആശ്രയിച്ചിരിക്കും.

 
Other News in this category

 
 




 
Close Window