Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 27th Nov 2026
 
 
UK Special
  Add your Comment comment
ട്യൂബ് ഡ്രൈവര്‍മാരുടെ സമരം ലണ്ടനിലെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി
Text By: UK Malayalam Pathram
ആര്‍ എം ടി യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നേരത്തേക്കായിരുന്നു അണ്ടര്‍ഗ്രൗണ്ട് ഡ്രൈവര്‍മാര്‍ പണി മുടക്കിയത്. ആഴ്ച്ചയില്‍ നാല് പ്രവൃത്തി ദിനങ്ങള്‍ എന്ന പുതിയ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു സമരം. ജീവനക്കാര്‍ക്ക് സ്വമേധയാ ആഴ്ച്ചയില്‍ നാല് പ്രവൃത്തി ദിവസം എന്ന നയം സ്വീകരിക്കാനോ തള്ളിക്കളയാനോ അവകാശമുണ്ടെന്ന് ട്യൂബ് അധികൃതര്‍ വ്യക്തമാക്കുമ്പോള്‍, ഇത് പൂര്‍ണ്ണമായും സ്വമേധയാ ഉള്ള പദ്ധതിയല്ലെന്ന് യൂണിയനും വാദിക്കുന്നു.

സര്‍വ്വീസ് പൂര്‍ണ്ണമായി നിലയ്ക്കുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും, പ്രതീക്ഷിച്ചതിലും കൂടുതല്‍ ഡ്രൈവര്‍മാര്‍ ജോലിക്കെത്തിയതായി ടി.എഫ്.എല്‍. അറിയിച്ചു. എങ്കിലും സര്‍വീസുകളില്‍ വലിയ തടസ്സങ്ങള്‍ നേരിട്ടു. സര്‍ക്കിള്‍ ലൈനില്‍ സര്‍വീസ് ഉണ്ടായിരുന്നില്ല. സെന്‍ട്രല്‍ ലൈന്‍, സെന്‍ട്രല്‍ ലണ്ടന്‍ ഭാഗത്ത് പൂര്‍ണ്ണമായും അടച്ചിരുന്നു. പിക്കാഡിലി ലൈന്‍ സര്‍വീസുകള്‍ നേരത്തെ അവസാനിപ്പിച്ചു. ബേക്കര്‍ലൂ, മെട്രോപോളിറ്റന്‍) ലൈനുകളിലും ഭാഗികമായ തടസ്സങ്ങളുണ്ടായി. സമരം കാരണം കൂടുതല്‍ തുക കൊടുത്ത് ഉബറുകളെ ആശ്രയിക്കേണ്ടി വന്നു എന്നായിരുന്നു ടൂറിസ്റ്റ് കള്‍ പറഞ്ഞത്.

സമരം കാരണം കച്ചവടം വന്‍തോതില്‍ കുറഞ്ഞതായി കഫേ ഉടമകള്‍ പരാതിപ്പെട്ടു സാധാരണ ലഭിക്കുന്ന 120-ലധികം ഉപഭോക്താക്കള്‍ക്ക് വരുന്നിടത്ത് ഇന്നലെ, 20-ല്‍ താഴെ ആളുകള്‍ മാത്രമാണ് എത്തിയത്. ഇത് തങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കി. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ടി.എഫ്.എല്ലും ആര്‍.എം.ടി. യൂണിയനും ചര്‍ച്ചകള്‍ തുടരണമെന്ന് മേയര്‍ സാദിഖ് ഖാന്‍ അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window