Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Nov 2026
 
 
UK Special
  Add your Comment comment
യുകെയില്‍ സ്ഥിരതാമസത്തിന് അഞ്ചുവര്‍ഷ വ്യവസ്ഥ നിലനിര്‍ത്തണം, സ്‌കോട്ടിഷ് പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം
reporter

എഡിന്‍ബറ: യുകെയില്‍ ഇതിനകം ജോലിക്കെത്തിയ വിദഗ്ധ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഞ്ചുവര്‍ഷത്തിനുശേഷം സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാനുള്ള അവസരം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സ്‌കോട്ടിഷ് പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം. സ്ഥിരതാമസത്തിനുള്ള സാധാരണ കാത്തിരിപ്പുകാലം പത്തു വര്‍ഷമാക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 26ന് നടന്ന സമരത്തില്‍ 85 പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു.

അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് പല കുടുംബങ്ങളും യുകെയിലേക്കു താമസം മാറ്റിയതെന്ന് സമരത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. കാത്തിരിപ്പ് നീണ്ടാല്‍ വീണ്ടും വീസ പുതുക്കേണ്ട ചെലവും കുട്ടികളുടെ തുടര്‍പഠനം എങ്ങനെ ആസൂത്രണം ചെയ്യുമെന്ന ആശങ്കയും അവര്‍ പങ്കുവച്ചു. ആശ്രിത വീസയില്‍ എത്തി വര്‍ഷങ്ങളായി പരിചരണ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സേവനവും സ്ഥിരതാമസത്തിനുള്ള യോഗ്യത നിര്‍ണയിക്കുമ്പോള്‍ പരിഗണിക്കണമെന്നാണ് മറ്റൊരു ആവശ്യം.

നവംബര്‍ രണ്ടിന് പ്രഖ്യാപിച്ച പുതിയ ചട്ടക്കൂടില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അധ്യാപകര്‍ തുടങ്ങിയ നിര്‍ദിഷ്ട വിഭാഗങ്ങള്‍ക്ക് മറ്റു യോഗ്യതകളും പാലിച്ചാല്‍ അഞ്ചു വര്‍ഷത്തിനുശേഷം സ്ഥിരതാമസാനുമതി നേടാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഇളവ് ലഭിക്കുന്ന വിഭാഗങ്ങള്‍ക്കു പുറത്തുള്ളവരെയും നേരത്തേ ബാധകമായിരുന്ന വ്യവസ്ഥയില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഐഒസി യുകെ കേരള ചാപ്റ്റര്‍ സ്‌കോട്ട്‌ലന്‍ഡ് യൂണിറ്റ് പ്രസിഡന്റും യൂണിസണ്‍ തൊഴിലാളി പ്രതിനിധിയുമായ മിഥുന്‍ മോഹനന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സ്‌കോട്ടിഷ് കമ്മ്യൂണിറ്റി കെയര്‍ മന്ത്രി അലിസണ്‍ ത്യൂലിസ്, സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗങ്ങള്‍, യൂണിസണ്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മൈഗ്രന്റ് വോയ്‌സിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ ഒപ്പുകള്‍ ശേഖരിച്ചുവരികയാണ്.

 
Other News in this category

 
 




 
Close Window