Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 29th Nov 2026
 
 
UK Special
  Add your Comment comment
സൗത്താംപ്ടണില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ 33 പേര്‍ അറസ്റ്റില്‍
reporter

സൗത്താംപ്ടണ്‍: ഇംഗ്ലണ്ടിലെ സൗത്താംപ്ടണില്‍ കൗമാരക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതികളില്‍ 33 പേരെ അറസ്റ്റ് ചെയ്തതായി ഹാംപ്ഷയര്‍ ആന്‍ഡ് ഐല്‍ ഓഫ് വൈറ്റ് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 80-ലധികം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഫോണുകളിലെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ജാമ്യത്തില്‍ വിട്ടവര്‍ക്കു ചുമത്തിയ കര്‍ശന വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് പ്രാദേശിക പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 17 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ 22കാരനായ സയീദ് ഹാഷിമി കുറ്റം സമ്മതിച്ചു. സൗത്താംപ്ടണ്‍ ക്രൗണ്‍ കോടതി ശിക്ഷ പിന്നീട് വിധിക്കും. മറ്റൊരാള്‍ക്കെതിരെ 15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പെണ്‍കുട്ടികളെ ടാക്സികളില്‍ പാര്‍ട്ടികളിലെത്തിച്ച് മദ്യവും ലഹരിവസ്തുക്കളും നല്‍കി ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് അന്വേഷിക്കുന്ന ആരോപണങ്ങളിലൊന്ന്. നഗരത്തിലെ ചില മുതിര്‍ന്നവര്‍ ലൈംഗിക ചൂഷണം ലക്ഷ്യമിട്ട് പെണ്‍കുട്ടികളുടെ വിശ്വാസം നേടിയെടുക്കുന്നതായി ആശങ്കയുണ്ടെന്ന് റീജന്റ്‌സ് പാര്‍ക്ക് കമ്മ്യൂണിറ്റി കോളജ് രക്ഷിതാക്കളെ അറിയിച്ചിരുന്നു. പരിചയം കുറഞ്ഞവരുടെ യാത്രാവാഗ്ദാനങ്ങള്‍, പാര്‍ട്ടികളിലേക്കുള്ള ക്ഷണങ്ങള്‍, മുതിര്‍ന്നവര്‍ നല്‍കുന്ന സമ്മാനങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികളുമായി തുറന്നു സംസാരിക്കണമെന്ന് സ്‌കൂള്‍ അഭ്യര്‍ഥിച്ചു. അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ അറിയാവുന്നവര്‍ മുന്നോട്ടുവരണമെന്ന് പൊലീസും ആവശ്യപ്പെട്ടു

 
Other News in this category

 
 




 
Close Window