Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
അശാസ്ത്രീയ മരുന്ന് നിര്‍ദ്ദേശം: ഇന്ത്യക്കാരിയായ ഡയറ്റീഷന്റെ ലൈസന്‍സ് റദ്ദാക്കി
reporter

ലണ്ടന്‍: ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലാത്ത മരുന്നുകളും രീതികളും ഗുരുതര രോഗികള്‍ക്ക് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഇന്ത്യക്കാരിയായ ഡയറ്റീഷന്‍ അപര്‍ണ ശ്രീവാസ്തവയുടെ ലൈസന്‍സ് എന്‍എച്ച്എസ് റദ്ദാക്കി.

91 വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയോട് യോഗ ചെയ്യാനും എഫ്.എം കേള്‍ക്കാനും, ഒരു ഉരുള 32 തവണ ചവച്ച് ഇറക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ ''കീമോയേക്കാള്‍ ആയിരം മടങ്ങ് ഗുണം ചെയ്യും'' എന്ന അവകാശവാദത്തോടെ ഒരു നാരങ്ങ പിഴിഞ്ഞ് കുടിക്കാന്‍, ''എണീറ്റ ഉടന്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ കുടിക്കുന്നത് കാന്‍സര്‍ അകറ്റും'' എന്ന നിര്‍ദ്ദേശവും രോഗികള്‍ക്ക് ഇമെയില്‍ വഴി നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

ഈസ്റ്റ് യോര്‍ക്ഷയറിലെ ഹളിലെ ആശുപത്രിയിലാണ് അപര്‍ണ ജോലി ചെയ്തിരുന്നത്. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രോഗികള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

വാട്സ് ആപ്പ് ഫോര്‍വേഡുകളിലൂടെ ലഭിച്ച വിവരങ്ങളാണ് രോഗികള്‍ക്ക് നല്‍കിയതെന്ന് അപര്‍ണ അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ഇതാണ് നടപടിക്ക് ആധാരമായത്. ആദ്യം ആറുമാസത്തെ സസ്പെന്‍ഷന്‍ നല്‍കിയ ശേഷം, പിന്നീട് ലൈസന്‍സ് പൂര്‍ണ്ണമായും റദ്ദാക്കി

 
Other News in this category

 
 




 
Close Window