Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ഫ്‌ലൂവും കോവിഡ് വകഭേദങ്ങളും അതിവേഗം വ്യാപിക്കുന്നു; ആരോഗ്യ വിദഗ്ധര്‍ ജാഗ്രത നിര്‍ദ്ദേശിക്കുന്നു
reporter

ലണ്ടന്‍: ശൈത്യകാലത്തിനു മുന്നോടിയായി ബ്രിട്ടനില്‍ ഫ്‌ലൂയും കോവിഡ് വകഭേദങ്ങളും അതിവേഗം വ്യാപിക്കുന്നതായി യു.കെ. ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (UKHSA) റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയുള്ള കാലയളവില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിച്ചവരുടെ എണ്ണം 60 ശതമാനം വര്‍ധിച്ചതായി ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു.

ഫ്‌ലൂവിന്റെ ഏറ്റവും അപകടകാരിയായ വകഭേദമായ ഇന്‍ഫ്ലുവന്‍സ എയും രാജ്യത്ത് സജീവമായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കുന്നതിന് മുന്‍പേ തന്നെ വൈറസുകള്‍ വ്യാപനം തുടങ്ങിയത് ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ഈ വര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ട്.

കോവിഡ് വകഭേദങ്ങള്‍ പുതിയ ലക്ഷണങ്ങളുമായി

ഈ വര്‍ഷത്തെ കോവിഡ് വകഭേദങ്ങളായ സ്ട്രാറ്റസും നിംബസും തൊണ്ടയില്‍ കടുത്ത അസ്വസ്ഥതയെന്ന പുതിയ ലക്ഷണവുമായി പ്രത്യക്ഷപ്പെടുന്നു. കൂടാതെ തലവേദന, തുടര്‍ച്ചയായ ചുമ, മൂക്കൊലിപ്പ്, പനി തുടങ്ങിയ സാധാരണ ലക്ഷണങ്ങളും ഉണ്ടാകും. ഓസ്ട്രേലിയയിലെ ഫ്‌ലൂ വ്യാപനത്തെ അടിസ്ഥാനമാക്കി ബ്രിട്ടനിലും ഈ വര്‍ഷം ഫ്‌ലൂ ഗുരുതരമായി ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ആര്‍ എസ് വി വൈറസും ആശങ്ക ഉയര്‍ത്തുന്നു

ഫ്‌ലൂയും കോവിഡ് വകഭേദങ്ങളും പുറമെ, റെസ്പിരേറ്ററി സിംസൈഷ്യല്‍ വൈറസ് (RSV) എന്ന വൈറസും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഫ്‌ലൂ ബാധയില്‍ നിന്നും മുക്തി നേടുന്ന സമയത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നത് ന്യൂമോകോക്കല്‍ ന്യൂമോണിയ പോലുള്ള ബാക്ടീരിയ ബാധകള്‍ക്ക് വഴിയൊരുക്കും.

വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധര്‍

കോവിഡ് അല്ലെങ്കില്‍ ഫ്‌ലൂ വാക്‌സിന്‍ ലഭ്യമാണെങ്കില്‍ അത് തീര്‍ച്ചയായും സ്വീകരിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ ആരംഭിച്ച വാക്‌സിന്‍ പദ്ധതി പ്രകാരം 2026 ജനുവരി 31ന് 75 വയസോ അതിലധികമോ ഉള്ളവര്‍ക്കും, കെയര്‍ഹോം അന്തേവാസികള്‍ക്കും, ആസ്ത്മ പോലുള്ള രോഗാവസ്ഥകളുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കും. ഫ്‌ലൂ വാക്‌സിന്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്കാണ്, ആര്‍ എസ് വി വാക്‌സിന്‍ 75നും 79നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് നല്‍കുന്നത്.

മാസ്‌ക് ധരിക്കാനും ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം

രോഗം പൂര്‍ണ്ണമായും തടയാനാകില്ലെങ്കിലും വാക്‌സിന്‍ വഴി അതിന്റെ ഗുരുതരത്വം കുറയ്ക്കാനും വ്യാപനം നിയന്ത്രിക്കാനും കഴിയും. വീടിന് പുറത്ത് ചെലവഴിക്കുമ്പോള്‍ മാസ്‌ക് ധരിക്കാനും, പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിക്കുന്നു. എന്‍എച്ച്എസ് വിന്റര്‍ കാലത്ത് കടുത്ത സമ്മര്‍ദ്ദത്തിലാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.

 
Other News in this category

 
 




 
Close Window