Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
വലിയ വാഹനങ്ങള്‍ക്ക് അധിക പാര്‍ക്കിങ് ഫീസ്: കാര്‍ഡിഫ് കൗണ്‍സിലിന്റെ പുതിയ തീരുമാനം യുകെയില്‍ ആദ്യമായി
reporter

കാര്‍ഡിഫ്: പാര്‍ക്കിങ് ഫീസ് സംബന്ധിച്ച് യുകെയില്‍ തന്നെ ആദ്യമായുള്ള വ്യത്യസ്തമായ തീരുമാനമെടുത്ത് കാര്‍ഡിഫ് കൗണ്‍സില്‍. 2400 കിലോഗ്രാമിലേറെ ഭാരമുള്ള വാഹനങ്ങള്‍ക്ക് അധിക പാര്‍ക്കിങ് ഫീസ് ഈടാക്കാനാണ് കൗണ്‍സില്‍ തീരുമാനിച്ചത്. ഇലക്ട്രിക് അല്ലാത്ത വാഹനങ്ങള്‍ക്ക് ഈ പരിധി പിന്നീട് 2000 കിലോഗ്രാമായി കുറയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വലിയ വാഹനങ്ങള്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നതിനാലാണ് ഇത്തരമൊരു നീക്കം സ്വീകരിച്ചതെന്ന് കൗണ്‍സില്‍ വിശദീകരിക്കുന്നു. റോഡുകളിലുടനീളം എസ്യുവികളുടെ എണ്ണം വര്‍ധിക്കുന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ വാഹനങ്ങളുടെ പങ്ക് 3 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ന്നതായി കണക്ക്.

മലിനീകരണവും സ്ഥലം ഉപയോഗവും പരിഗണിച്ച് തീരുമാനം

വലിയതും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കുന്ന രീതി ആലോചിക്കേണ്ടതാണെന്ന് ക്ലീന്‍ സ്റ്റീസ് ക്യാമ്പെയ്ന്‍ ഗ്രൂപ്പിന്റെ യുകെ തലവന്‍ ഒലിവര്‍ ലോര്‍ഡ് അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണവും നഗരത്തിലെ ഗതാഗത നിയന്ത്രണവും ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുജന പിന്തുണയോടെ പദ്ധതി നടപ്പില്‍

പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയപ്പോള്‍ വലിയ വാഹനങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ഈടാക്കുന്നതിനെ 66 ശതമാനം പേര്‍ അനുകൂലിച്ചതോടെയാണ് കൗണ്‍സില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. നഗരങ്ങളിലെ പാര്‍ക്കിങ് സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പരിസ്ഥിതി ബാധ കുറയ്ക്കാനുമാണ് ഈ പുതിയ സമീപനം ലക്ഷ്യമിടുന്നത്.

 
Other News in this category

 
 




 
Close Window