ലണ്ടന്‍: വിദ്യാഭ്യാസവും തൊഴിലും ലക്ഷ്യമിട്ട് ഇന്ത്യക്കാര്‍ അടക്കം നിരവധി പേര്‍ എത്തുന്ന യുകെ, പുതിയ കുടിയേറ്റ നിയമപരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 14-ന് പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ സിസ്റ്റം പരിഷ്‌കാരങ്ങള്‍ 2025 നവംബര്‍ മുതല്‍ വിവിധ ഘട്ടങ്ങളിലായി പ്രാബല്യത്തില്‍ വരും.
വിദ്യാര്‍ത്ഥികള്‍ക്കും വിദഗ്ധര്‍ക്കും കൂടുതല്‍ അവസരങ്ങള്‍
- 2025 നവംബര്‍ 4 മുതല്‍, ലോക റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി യോഗ്യതയുള്ള സര്‍വകലാശാലകളുടെ പട്ടിക വികസിപ്പിക്കും.
- 2025 നവംബര്‍ 11 മുതല്‍, ആര്‍ട്ടിടെക്ടുകള്‍ക്കുള്ള ഗ്ലോബല്‍ ടാലന്റ് വിസയില്‍ മെച്ചപ്പെടുത്തലുകള്‍ വരും.
- 2025 നവംബര്‍ 25 മുതല്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസയിലേക്ക് മാറി ബിസിനസ് ആരംഭിക്കാനാകും.
ഗ്രാജുവേറ്റ് വിസ കാലാവധി കുറയും
- 2027 ജനുവരി 1 മുതല്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക്, ഗ്രാജുവേറ്റ് വിസയുടെ കാലാവധി 2 വര്‍ഷത്തില്‍ നിന്ന് 18 മാസമായി കുറയും. പിഎച്ച്ഡി ബിരുദധാരികള്‍ക്ക് 3 വര്‍ഷത്തെ വിസ സാധുത തുടരും.
ഭാഷാ യോഗ്യതയും സ്വഭാവ മാനദണ്ഡവും കര്‍ശനമാകും
- 2026 ജനുവരി 8 മുതല്‍, സ്‌കില്‍ഡ് വര്‍ക്കര്‍, എച്ച്പിഐ, സ്‌കെയില്‍ അപ്പ് വിസകള്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ യോഗ്യത B1-ല്‍ നിന്ന് B2 ലെവലിലേക്ക് ഉയര്‍ത്തും.
- 2025 നവംബര്‍ 11 മുതല്‍, കുടുംബ-സ്വകാര്യ ജീവിത വിസകള്‍ക്കായുള്ള അപേക്ഷകളില്‍ 'ഉയര്‍ന്ന സ്വഭാവ ഗുണം' എന്ന മാനദണ്ഡം ബാധകമാകും.
ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജും വര്‍ധിക്കും
- 32% വര്‍ധനവോടെ, ഉയര്‍ന്ന സ്‌പോണ്‍സര്‍മാര്‍ക്ക് പ്രതിവര്‍ഷം 1,000 പൗണ്ടായ levy 1,320 പൗണ്ടായി ഉയരും.
- ചെറിയ സ്‌പോണ്‍സര്‍മാര്‍ക്ക് levy 364 പൗണ്ടില്‍ നിന്ന് 480 പൗണ്ടായി വര്‍ധിക്കും.
- മിക്ക തൊഴില്‍ വിസ അപേക്ഷകളെയും ഈ മാറ്റം ബാധിക്കും.
വിസാ നിബന്ധനകളില്‍ രാജ്യങ്ങള്‍ക്കിടയിലും മാറ്റം
- ബോട്‌സ്വാന പൗരന്മാര്‍ ഇനി യുകെയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് സന്ദര്‍ശന വിസയ്ക്ക് അപേക്ഷിക്കണം. ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ETA) ഇനി ലഭ്യമല്ല.
- 2025 നവംബര്‍ 11 മുതല്‍, പലസ്തീന്‍ പൗരന്മാരെ വിസ ദേശീയ പട്ടികയില്‍ ഉള്‍പ്പെടുത്തും. യുകെയിലേക്ക് പോകുന്നതിന് മുമ്പ് ഇവര്‍ക്കും വിസ അപേക്ഷ നിര്‍ബന്ധമാകും.