|
യുകെയില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് അന്തരിച്ചു. 33 വയസ്സുകാരന്‍ അഖില്‍ മായ മണികണ്ഠനാണു മരിച്ചത്. ഹൃദയാഘാതമാണു മരണ കാരണം. ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് അഖില്‍ ജോലി ചെയ്തിരുന്നത്. ജോലിക്കിടെ നെഞ്ചുവേദനയെ തുടര്‍ന്നാണു മരണം സംഭവിച്ചത്. ഭാര്യയ്ക്കും ആറു വയസുള്ള മകനും ഒപ്പമാണ് അഖില്‍ ഓക്സ്ഫോര്‍ഡില്‍ കഴിഞ്ഞിരുന്നത്. ഭാര്യ - ആതിര ലീന വിജയ്. മകന്‍ - അഥവ് കൃഷ്ണ അഖില്‍. ഗള്ളി ക്രിക്കറ്റേഴ്‌സ് ഓക്‌സ്ഫഡില്‍ അംഗമായിരുന്നു അഖില്‍. |