ലണ്ടന്‍: യു.കെയില്‍ ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാന്‍ വംശജരായ ലൈംഗിക കുറ്റവാളികളെ തിരിച്ചെടുക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി യു.കെയ്ക്ക് നിര്‍ദ്ദേശം കൈമാറിയതായി ഡ്രോപ്പ് സൈറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
- ഖാരി അബ്ദുള്‍ റൗഫ്, ആദില്‍ ഖാന്‍ എന്നിവരാണ് തിരിച്ചെടുക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായ ഗ്രൂമിംഗ് ഗ്യാങ് അംഗങ്ങള്‍.
- കുട്ടികളെ ലക്ഷ്യമിട്ട് ലൈംഗികാതിക്രമം നടത്തിയ സംഘങ്ങളാണ് ഇവര്‍. പെണ്‍കുട്ടികളെ ബന്ധത്തിലാക്കി കൂട്ടബലാത്സംഗം നടത്തുകയും ഭീഷണിപ്പെടുത്തുകയും സംഘങ്ങള്‍ക്കിടയില്‍ കൈമാറ്റം ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
- ഒരു രാത്രിയില്‍ 30-40 പുരുഷന്മാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിച്ച സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പകരമായി, പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ നിലകൊള്ളുന്ന വിമതരായ ഷെഹ്സാദ് അക്ബര്‍ (മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹായി)യും മുന്‍ സൈനിക ഓഫീസറും വിസില്‍ബ്ലോവറുമായ ആദില്‍ എന്നയാളെയും വിട്ടുകിട്ടണമെന്നാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെടുന്നത്. ഇരുവരും 2022 മുതല്‍ യു.കെയിലാണ് കഴിയുന്നത്.
പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി-യു.കെ. ഹൈക്കമ്മീഷണര്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വാര്‍ത്ത പുറത്ത് വന്നത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ വിദേശത്ത് പ്രചരിച്ചതിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു