Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
ഡോക്ടര്‍മാരുടെ നിര്‍ബന്ധിത ട്രെയ്‌നിംഗ് കാലയളവ് വെട്ടിക്കുറയ്ക്കാനൊരുങ്ങി എന്‍എച്ച്എസ്
reporter

ലണ്ടന്‍: നിര്‍ബന്ധിത ട്രെയിനിംഗ് കാലയളവ് കുറച്ച് ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ജീവിതം നല്‍കാന്‍ എന്‍എച്ച്എസ്. നിര്‍ബന്ധിത ട്രെയിനിംഗ് ഡോക്ടര്‍മാര്‍ക്ക് വലിയ ഭാരമായി മാറുന്നുവെന്ന വിലയിരുത്തല്‍ വന്നതോടെയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് റിവ്യൂ ആരംഭിച്ചത്. ഇതിന്റെ ഫലമായി പരിശീലന കാലയളവ് വെട്ടിക്കുറയ്ക്കുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും 33 സെഷനുകള്‍ വരെയാണ് പരിശീലനത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക് ചെയ്യേണ്ടി വരുന്നത്. കരിയറിന്റെ ഏത് ഭാഗത്താണ് എത്തിനില്‍ക്കുന്നത് എന്നത് അനുസരിച്ചാണ് പരിശീലനം. 30 മിനിറ്റ് മുതല്‍ നിരവധി മണിക്കൂറുകള്‍ വരെയും, ദിവസം മുഴുവനുമായും ഈ പരിശീലനം നീളാറുണ്ട്.

പദ്ധതിയെ കുറിച്ച് എന്‍എച്ച്എസ് മേധാവികള്‍ മെഡിക്കല്‍ ഗ്രൂപ്പുകളെയും, ഹെല്‍ത്ത് സര്‍വ്വീസ് കെയര്‍ സേവനദാതാക്കളെയും അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ രോഷം ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. അടുത്തിടെ യോഗ്യത നേടിയ ഡോക്ടര്‍മാര്‍ക്കാണ് കനത്ത സമ്മര്‍ദത്തിനിടെ മോശം തൊഴില്‍ സാഹചര്യങ്ങളില്‍ ഈ ട്രെയിനിംഗിന് വിധേയമാകുമ്പോള്‍ രോഷമേറുന്നത്. ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ വര്‍ഷത്തില്‍ 11 തരത്തിലുള്ള പരിശീലനമാണ് നേടേണ്ടത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ വിവിധ ആശുപത്രികളില്‍ റൊട്ടേഷന്‍ ചെയ്യുന്നതിനാല്‍ വര്‍ഷത്തില്‍ രണ്ടോ, മൂന്നോ തവണ ഈ 11 സെഷനുകളും ആവര്‍ത്തിക്കേണ്ടി വരുന്നു. ഈ ആവര്‍ത്തനം അനാവശ്യ സമയം പാഴാക്കലാണെന്ന് തിരിച്ചറിഞ്ഞാണ് റിവ്യൂ നടത്തുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

 
Other News in this category

 
 




 
Close Window