Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ കംപ്യൂട്ടര്‍ ചതിച്ചതു മൂലം വിവാഹമോചനം നല്‍കിയത് മറ്റൊരു ദമ്പതികള്‍ക്ക്
reporter

ലണ്ടന്‍: ലണ്ടനില്‍ കോടതി വിധിച്ച വിവാഹമോചനം 'കംപ്യൂട്ടര്‍ തെറ്റ്' മൂലം ലഭിച്ചതു വേറെ ദമ്പതികള്‍ക്ക്. 'കംപ്യൂട്ടര്‍ പുറപ്പെടുവിച്ച വിധി' തിരുത്താന്‍ ജഡ്ജി തയാറാവാതെ വന്നതോടെ കോടതിയില്‍ ഇതേച്ചൊല്ലി വീണ്ടും വാദം മുറുകുകയാണ്. 'വിവാഹമോചനത്തിന്റെ ദേവത' എന്നറിയപ്പെടുന്ന അയേഷ വാര്‍ദാഗിന്റെ നിയമസ്ഥാപനത്തിലെ ക്ലാര്‍ക്കിനു പറ്റിയ തെറ്റാണ് ആളുമാറി വിവാഹമോചന വിധി വരാന്‍ കാരണം. വില്യം എന്നയാള്‍ ഭാര്യയില്‍ നിന്നു വിവാഹമോചനം ലഭിക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. വില്യമിന്റെ ഭാര്യ ഈ കേസില്‍ അയേഷയുടെ സ്ഥാപനത്തെയും സമീപിച്ചു.

മറ്റൊരാളുടെ വിവാഹമോചനക്കേസിന്റെ അവസാന വിധിക്കുവേണ്ടിയുള്ള പേപ്പര്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ക്ലാര്‍ക്ക് അബദ്ധത്തില്‍ തുറന്നത് മിസിസ് വില്യമിന്റെ ഹര്‍ജി. വില്യമിനും ഭാര്യയ്ക്കും വിവാഹമോചനം അനുവദിച്ചു വിധിയും വന്നു. വില്യമിന്റെ ഭാര്യ തെറ്റുചൂണ്ടിക്കാട്ടി കോടതിയിലെത്തിയിരിക്കുകയാണ്. രാജകുടുംബാംഗങ്ങളുടേത് അടക്കം വിവാഹമോചനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് അയേഷയുടേത്.

 
Other News in this category

 
 




 
Close Window