Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
ദേശീയ സുരക്ഷ തകര്‍ക്കാന്‍ വിദേശ രാജ്യങ്ങള്‍ ബ്രിട്ടീഷ് സര്‍വകലാശാലകളെ ലക്ഷ്യമിടുന്നതായി എംഐ 5
reporter

ലണ്ടന്‍: ദേശീയ സുരക്ഷയെ തകര്‍ക്കാന്‍ വിദേശ രാജ്യങ്ങള്‍ ബ്രിട്ടീഷ് സര്‍വ്വകലാശാലകളെ ലക്ഷ്യമിടുന്നതായി ബ്രിട്ടന്റെ ദേശീയ ഇന്റലിജന്‍സ് വിഭാഗമായ എം ഐ5 മുന്നറിയിപ്പ് നല്‍കി. 24 പ്രമുഖ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് സുരക്ഷാ വകുപ്പുകളും സര്‍ക്കാരും വ്യാഴാഴ്ച ഭീഷണിയെക്കുറിച്ച് വിശദീകരണം നല്‍കി.സ്വന്തം സൈന്യത്തെയും സമ്പദ്വ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്നതിന് വിദേശരാജ്യങ്ങള്‍ അത്യാധുനിക ഗവേഷണങ്ങള്‍ ലക്ഷ്യമിടുന്നതായി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് വിവരങ്ങള്‍ കൈക്കലാക്കുകയാണ് വിദേശ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. യുകെ സര്‍വകലാശാലകളെ സംരക്ഷിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഉപപ്രധാനമന്ത്രി ഒരു കൂടിയാലോചന പ്രഖ്യാപിച്ചു.

അതേസമയം ഒരു രാജ്യത്തെയും ഇക്കാര്യത്തില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ല, എന്നാല്‍ ബ്രിട്ടീഷ് അക്കാദമിക് ഗവേഷണത്തില്‍ ചൈന അനാവശ്യ സ്വാധീനം ചെലുത്തുമെന്ന് പാര്‍ലമെന്റിന്റെ രഹസ്യാന്വേഷണ, സുരക്ഷാ സമിതി കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു.സാമ്പത്തികവും സൈനികവുമായ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ബൗദ്ധികമായ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന രാജ്യങ്ങള്‍ സെന്‍സിറ്റീവ് മേഖലകളിലെ ഗവേഷണം ലക്ഷ്യമിടുന്നതായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ലണ്ടന്‍ ഇംപീരിയല്‍ കോളേജ് എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവായ ഫെലിസിറ്റി ഓസ്വാള്‍ഡ്, ഉന്നത വിദ്യാഭ്യാസം നേരിടുന്ന ദേശീയ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള സര്‍ക്കാര്‍ അവലോകനത്തെ തുടര്‍ന്നുള്ള യോഗത്തില്‍ MI5 ഡയറക്ടര്‍ ജനറല്‍ കെന്‍ മക്കല്ലവും യോഗത്തില്‍ വൈസ് ചാന്‍സലര്‍മാരുമായി വിവരങ്ങള്‍ കൈമാറി.ഫണ്ടിംഗിന്റെ സുതാര്യത മെച്ചപ്പെടുത്തുന്നതിനുള്ള പ്രക്രിയകള്‍, പ്രധാന യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ക്ക് സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കല്‍, സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ ഗവേഷണ സുരക്ഷാ ശേഷി വികസിപ്പിക്കുന്നതിനുള്ള ഫണ്ടിംഗ് ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തി കൂടുതല്‍ സുരക്ഷാ നടപടികള്‍ക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍.

 
Other News in this category

 
 




 
Close Window