Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
UK Special
  Add your Comment comment
ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ വിദേശത്തുള്ളവര്‍ക്ക് താത്പര്യമില്ലാത്തത് എന്തുകൊണ്ട്, ചര്‍ച്ചയായി യുവാവിന്റെ പോസ്റ്റ്
reporter

മിക്കവാറും ആളുകള്‍ ഇന്ന് പുറത്ത് പോവുകയും അവിടെ തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. നാട്ടിലേക്ക് തിരികെ വരാന്‍ പലര്‍ക്കും ആഗ്രഹമില്ല. കൂടും കുടുംബവുമായി അവിടെ തന്നെ ജീവിക്കാനാണ് പലരുടേയും ആഗ്രഹം. യുഎസ്എ, യുകെ, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ആളുകള്‍ പോകുന്നത്. ജോലി തേടി പോകുന്നവരും പഠനം തന്നെ അവിടെയാക്കുന്നവരും ഇഷ്ടം പോലെ ഉണ്ട്. എന്തായാലും, എന്തുകൊണ്ടാണ് പലരും വിദേശത്ത് പോകാന്‍ ഇത്രയധികം താല്പര്യപ്പെടുന്നത്. എന്തുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങാന്‍ താല്പര്യമില്ലാത്തത്. ഇങ്ങനെ ഒരു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു റെഡ്ഡിറ്റ് യൂസര്‍. യുകെയിലാണ് ഈ യുവാവ് താമസിക്കുന്നത്. 'വിദേശത്ത് താമസിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള എന്തെല്ലാം കാര്യങ്ങളാണ് നമുക്ക് മിസ്സാകുന്നത് സൗകര്യങ്ങള്‍, വീട്ടുസഹായികള്‍, കുടുംബം, ആഘോഷങ്ങള്‍, ജീവിതച്ചെലവ് കുറവ് എന്നിവയൊക്കെയാണ് എന്ന് പറയുന്ന ത്രെഡ്ഡുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇവയെല്ലാം മിക്കവാറും ശരിയുമാണ്. എന്താണ് നിങ്ങളെ നാട്ടിലേക്ക് മടങ്ങിപ്പോകുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്' എന്നതാണ് ചോദ്യം.

പിന്നീട്, താനെന്തുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കാത്തത് എന്നതിന്റെ കാരണവും ഇയാള്‍ പറയുന്നുണ്ട്. 'നല്ല അടിസ്ഥാനസൗകര്യങ്ങള്‍, വര്‍ക്ക്- ലൈഫ് ബാലന്‍സ്, മുന്‍വിധികളില്ലാതെ പെരുമാറുന്ന സമൂഹം, കുറ്റകൃത്യങ്ങള്‍ കുറവ് ഇവയൊക്കെ കാരണമാണ് താന്‍ നാട്ടിലേക്ക് വരാന്‍ തയ്യാറാവാതെ യുകെയില്‍ തന്നെ താമസിക്കാന്‍ ആഗ്രഹിക്കുന്നത്' എന്നാണ് യുവാവ് പറയുന്നത്. പലരും യുവാവിന്റെ പോസ്റ്റിന് കമന്റുകളും നല്‍കിയിട്ടുണ്ട്. 'ശുദ്ധമായ വായു, വെള്ളം, ഭക്ഷണം. കുറഞ്ഞ അഴിമതി. നമ്മള്‍ നികുതിയടച്ചാലും അത് നമ്മുടെ തന്നെ ജീവിതത്തിന് ഗുണം ചെയ്യുന്നു. ൗരബോധമുള്ള ആളുകള്‍. കാര്യക്ഷമമായ സര്‍ക്കാര്‍. മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം. ഉയര്‍ന്ന ജീവിത നിലവാരം. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാത്ത ആളുകള്‍' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. 'പലരും തങ്ങളുടെ കുടുംബത്തെ ഓര്‍ത്താണ് നാട്ടിലേക്ക് മടങ്ങി വരുന്നത്. എനിക്ക് അത്തരം ബന്ധങ്ങളൊന്നുമില്ല നാട്ടില്‍. അതിനാല്‍ തിരികെ പോകാനാഗ്രഹമില്ല' എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.

അതുപോലെ തന്നെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാജ്യമല്ല ഇന്ത്യ അതിനാലാണ് വരാനാഗ്രഹിക്കാത്തത് എന്ന് പറഞ്ഞവരും, ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങള്‍ മോശമാണ് എന്നും ഇന്ത്യക്കാര്‍ എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തില്‍ എത്തിനോക്കിക്കൊണ്ടിരിക്കും അതിനാലാണ് മടങ്ങിവരാന്‍ തോന്നാത്തത് എന്ന് പറഞ്ഞവരും ഒരുപാടുണ്ട്.

 
Other News in this category

 
 




 
Close Window