Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
UK Special
  Add your Comment comment
പാരച്യൂട്ട് തുറക്കാന്‍ പറ്റിയില്ല, വിഡിയോഗ്രഫര്‍ക്ക് ദാരുണാന്ത്യം
reporter

ഇംഗ്ലണ്ടിലെ കൗണ്ടി ഡര്‍ഹാമിലെ ഷോട്ടണ്‍ എയര്‍ഫീല്ഡിന് സമീപം പാരച്യൂട്ട് ജമ്പിനിടെ ഹാംപ്‌ഷെയറില്‍ നിന്നുള്ള 46 കാരനായ വീഡിയോഗ്രാഫര്‍ സാം കോണ്‍വെല്‍ ദാരുണമായി മരിച്ചു. സൗത്ത് വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വച്ചാണ് സാം കോണ്‍വെല്‍ മരിച്ചത്. സാം കോണ്‍വെല്‍ ഒരു സഹ സ്‌കൈഡൈവറിന്റെ വീഡിയോ ചിത്രീകരണത്തിനായി പാരച്യൂട്ട് ജമ്പിംഗ് നടത്തിയതായിരുന്നു. എന്നാല്‍ യഥാസമയം പാരച്യൂട്ട് തുറക്കാന്‍ അദ്ദേഹത്തിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാം കോണ്‍വെല്‍ തന്റെ പാരച്യൂട്ടിന്റെ പ്രധാനഭാഗം തുറന്നെങ്കിലും അത് പൂര്‍ണ്ണമായും തുറക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പാരച്യൂട്ടിന് കാറ്റ് പിടിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. അദ്ദേഹത്തെ പിന്നീട് ഒരു മരത്തില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് അദ്ദേഹം അവിടെ നിന്നും സൗത്ത് വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മേല്‍ക്കൂരയിലേക്കും പിന്നീട് നിലത്തേക്കും വീണു. വീഴ്ചയില്‍ ഗുരുതരമായ പരിക്കുകളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ വീഡിയോഗ്രാഫര്‍ മേല്‍ക്കൂരയില്‍ ഇടിച്ച് വീഴുന്ന നിമിഷം കോടതി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത് കഴിഞ്ഞ ദിവസമാണ്. ഏപ്രില്‍ 28 നടന്ന സംഭവത്തില്‍ കോണ്വെല്ലിന്റെ ഹെല്‌മെറ്റില്‍ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ടതായി ഡര്‍ഹാം കൗണ്ടി കൗണ്‍സിലിലെ മുതിര്‍ന്ന പരിസ്ഥിതി ആരോഗ്യ ഓഫീസര്‍ ജാന്‍ ബോസ്റ്റോക്ക് പറഞ്ഞു. പാരച്യൂട്ട് തുറക്കാതെയുണ്ടായ അപകടത്തെ തുടര്‍ന്നുള്ള മരണത്തിന് പിന്നാലെ സാം കോണ്‍വെല്ലിന്റെ പാരച്യൂട്ട് ശരിയായ രീതിയിലായിരുന്നില്ല ക്രമീകരിച്ചിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം മരണകാരണം അറിയാന്‍ ആല്‍റ്റിമീറ്റര്‍, ഗോപ്രോ ക്യാമറ ഫൂട്ടേജ്, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ സ്വതന്ത്ര വിശകലനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് സംമ്പന്ധിച്ച വാദങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 
Other News in this category

 
 




 
Close Window